ഗവ. യൂ.പി.എസ്. പുതിച്ചൽ/അക്ഷരവൃക്ഷം/നമുക്ക് അതിജീവിക്കാം

നമുക്ക് അതിജീവിക്കാം


അതിബുദ്ധിമാനും ശക്തനുമെന്നഹങ്കരിച്ച മനുഷ്യൻ - ഇതാ നിസാരമെന്ന് നാം കരുതിയ ഒരു വൈറസിൻ്റെ മുന്നിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ച കണ്ട് നിസഹായകനാവുകയാണ്. അങ്ങ് ചൈനയിലെ വുഹാൻമാർക്കറ്റിൽ നിന്ന് കൊറോണ എന്ന വൈറസ് അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്. ഞങ്ങൾ വികസിത രാജ്യക്കാരാണ് എന്ന് അഹങ്കരിച്ചിരുന്ന രാജ്യങ്ങൾ - ധനത്തിലും പ്രതിരോധത്തിലും ശാസ്ത്രത്തിലുമൊക്കെ ആർക്കും തങ്ങളെ ജയിക്കാനാകില്ല എന്നവർ വിശ്വസിച്ചു.COVID-19 എന്ന പകർച്ചവ്യാധി ക്കു മുന്നിൽ രാജ്യങ്ങളൊക്കെ കീഴടങ്ങുകയാണ്.COVID-19 എന്ന മഹാമാരി ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവൻ അപഹരിച്ചു, ലോക സമ്പദ് വ്യവസ്ഥയെത്തന്നെ തകിടം മറിച്ചു.പണമല്ല വിശപ്പിന് ആഹാരമാണ് ഏറ്റവും അത്യാവശ്യം എന്ന് നാം തിരിച്ചറിഞ്ഞു.പാവപ്പെട്ടവൻ്റെയും പണക്കാരൻ്റേയും ജീവൻ്റെ വില ഒന്നു തന്നെയാണെന്ന് നാം തിരിച്ചറിഞ്ഞു.

           ഇവിടെ ലോകരാജ്യങ്ങൾക്കു മുന്നിൽ ഏഷ്യാ ഭൂഖണ്ഡത്തിലെ ഇന്ത്യ എന്ന മഹാരാജ്യത്തെ കേരളം എന്ന നമ്മുടെ കൊച്ചു സംസ്ഥാനം ലോകത്തിനു മുന്നിൽ മാതൃകയാവുകയാണ് . നമ്മൾ അതിജീവനത്തിൻ്റെ പാതയിലാണ്.കേരളമാണ് നമ്മൾ അതിജീവിച്ചിരിക്കും -അല്ലെങ്കിലും നമ്മൾ ദൈവത്തിൻ്റെ സ്വന്തം നാട്ടുകാരല്ലേ?നിപ്പ വന്നപ്പോഴും പ്രളയം വന്നപ്പോഴും നമ്മൾ അതിജീവിച്ചില്ലേ? ഒപ്പമല്ല -മുന്നിൽ നിൽക്കാൻ ഒരു സർക്കാരുള്ളപ്പോൾ നാം എന്തിന് ഭയക്കണം? ഈ തലമുറ ഒരു പക്ഷേ ഭാഗ്യവാൻമാരാണ്. പല അതിജീവനങ്ങളും -- നാം എന്താണ് എന്ന് തിരിച്ചറിയാനും തനിക്കും എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും ആരും നിസാര നല്ല എന്നും ചെയ്തു തീർക്കാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ടെന്നും അനുഭവം സാക്ഷിയാക്കി നമ്മെ പഠിപ്പിച്ചു തന്നു. മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ചു' ' ജാതി മത ചിന്തകൾ എങ്ങോ പോയി മറഞ്ഞു
         ഭയമല്ല പ്രതിരോധമാണ് വേണ്ടത്.സർക്കാർ പറയുന്ന കാര്യങ്ങൾ നമുക്ക് അനുസരിക്കാം - നമുക്ക് വേണ്ടി ,നമ്മുടെ ജീവനുവേണ്ടി, നമ്മുടെ പ്രീയപ്പെട്ടവർക്കു വേണ്ടി, നമ്മുടെ രാജ്യത്തിനു വേണ്ടി, ഈ ലോകത്തിനു വേണ്ടി. സ്വയംപര്യാപ്തത എങ്ങനെ കൈവരിക്കാം എന്നും നാം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.പലരും കൃഷിയെ സ്നേഹിക്കാൻ തുടങ്ങി. ഈ ലോക് ഡൗൺ കുടുംബ ബന്ധങ്ങൾ ഊട്ടി ഉറപ്പിച്ചു. പല കുഞ്ഞുങ്ങളുടേയും പരാതിയായിരുന്നു അച്ഛനും അമ്മയും തിരക്കു കാരണം ഞാൻ പറയുന്നത് കേൾക്കുന്നില്ലല്ലോ എന്ന്. അതും പരിഹരിച്ചു. അച്ഛനമ്മമാർക്കും തിരിച്ചറിവുണ്ടായി എന്നത് വേറേ കാര്യം!!!'
      ഈ അവസരത്തിൽ നിറഞ്ഞ നന്ദിയോടെ അതിലേറെ ആദരവോടെ നാം നമ്മുടെ ആരോഗ്യ പ്രവർത്തകരെ, പോലീസുകാരെ മറ്റ് സന്നദ്ധ പ്രവർത്തകരെ നാം നോക്കി കാണുകയാണ്. സ്വന്തം ജീവൻ പണയം വച്ച് രാജ്യം കാക്കുന്ന പട്ടാളക്കാരെപ്പോലെയാണ് ഇന്നവർ - നമ്മൾ എങ്ങനെ അവരോടീ കടം വീട്ടുമെന്നല്ലേ?വളരെ സിമ്പിൾ.അവർ പറയുന്നത് അനുസരിച്ച് വീട്ടിലിരുന്ന് അവരോട് സഹകരിക്കാം. വ്യക്തികൾ തമ്മിൽ അകലം പാലിക്കാം പക്ഷേ  മനസുകൾ തമ്മിൽ അകലരുത്.........
     Stay   home........
     ......be.  Safe 
വൈഷ്ണു ബി
6ബി. ഗവ.ൂൂ.പി.എസ്.പുതിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം