ചൈനതൻ മണ്ണിൽ തളിരിട്ട
നീ ഇന്ന് പടുവൃക്ഷമായെങ്ങും നിലകൊള്ളവെ
ഇന്നു നിൻ ശാഖകൾ ഞങ്ങളിലെത്തുമ്പോൾ
നിന്നെ തുരത്തുവാൻ കെൽപ്പുള്ള കൈകളി-
വിടുണ്ടെന്നു നീ എന്തെ വിസ്മരിച്ചു.
നിപ്പയും പ്രളയവും അതിജീവിച്ച ജനതയെ
നിൻ പ്രഭാ വലയം ഭയക്കുകില്ല
തളരുകില്ല നാം തകരുകില്ല നാം
മുറിച്ചിടും നിൻ കണ്ണികൾ
തുരത്തിടും നിന്നെ നാം
മലയാള മണ്ണിൻ മനസ്സിൽനിന്നും.
അതിജീവനത്തിനായ് പൊരുതുന്നു
നാമിന്ന് ഒരുമെയ്യും മനസ്സുമായി
ജാതിമതഭേദങ്ങളേതുമില്ലാതിന്നു
ഒത്തുചേരുന്നു മലയാള നാടിനായി.
ഒരു നാൾ നീയും കടപുഴകിവീണിടും
ഒരു നാൾ നിന്നെയും വേരോടറുത്തിടും
കരളുറപ്പുള്ള മലയാളനാട്
അതിനുള്ള ദൂരം വിദൂരമല്ലിനിയും
കാത്തിരിക്കാം കാതോർത്തിരിക്കാം ആ നല്ലനാളിനായി.