ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ലോക ഭിന്നശേഷി ദിനം

ഉഷടീച്ചറെ പ്രത്യേക അസംബ്ലിയിൽ ആദരിച്ചു

നേമത്തിന്റെ സ്വന്തം ഉഷ ടീച്ചർ അധ്യാപികയാവുന്നത് 1998 ലാണ്. സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി വർഷത്തിൽ എംപ്ലോയ്മെന്റെ് മുഖേന നിയമനം ലഭിച്ച് 150 ദിവസം സേവനം പൂർത്തിയാക്കിയവർക്ക് സ്ഥിരനിയമനം നൽകാൻ സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. അന്ന് പ്ലാവൂർ സ്കൂളിൽ അധ്യാപികയായിരുന്ന ടീച്ചറെ അവിടെത്തന്നെ തുടരാൻ അനുവദിച്ചു. പിന്നീട് , ഹൈസ്കൂൾ അധ്യാപികയായി നിയമനം ലഭിച്ചെങ്കിലും യു.പി വിഭാഗത്തിൽ തന്നെ തുടരാനായിരുന്നു ആഗ്രഹം. പിന്നീട് സ്ഥലം മാറ്റം വാങ്ങി കണ്ടല ഹൈസ്കൂളിൽ. കഴിഞ്ഞ 20 വർഷമായി നേമം ഗവ. യു.പി.എസിൽ -താൻ ആദ്യാക്ഷരം കുറിച്ച പള്ളിക്കൂടത്തിൽ അധ്യാപികയായി തുടരുന്നു. ശാരീരിക അവശതകളെ കർമം കൊണ്ട് അതിജീവനത്തിലൂടെ സാക്ഷ്യപ്പെടുത്തി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായി മാറിയ ഉഷടീച്ചറെ ലോകഭിന്ന ശേഷി ദിനത്തിലെ പ്രത്യേക അസംബ്ലിയിൽ ആദരിച്ചു.

ഗവ. യു.പി. എസ് നേമം

നാടിൻ്റെ അഭിമാന വിദ്യാലയം