ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/അറബിക് ക്ലബ്ബ്
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്
കുട്ടികളുടെ അറബി ഭാഷ മികവ് പരിപോഷിപ്പിക്കാനായി അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ മത്സരം നടത്തി തെരഞ്ഞെടുത്ത കുട്ടികളെയാണ് സ്കൂൾ തല മത്സരത്തിൽ പങ്കെടുപ്പിച്ചത്. മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾ എൽ.പി, യു.പി എന്നീ വിഭാഗത്തിലായി പങ്കെടുത്തു.
വിജയികൾ എൽ.പി വിഭാഗം
- ഇർഫാൻ
- മുഹമ്മദ് ഫൈസി
- ഹംദ ഫാത്തിമ
വിജയികൾ യു.പി വിഭാഗം
- അമ്മാർ മുഹമ്മദ്
- അമാൻ മുഹമ്മദ്
- മിസ്‌രിയ ഫത്തിമ
ഉപജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.
ജുലൈ 21 ന് ഗവ.എച്ച്.എസ്.എസ് ബാലരാമപുരം സ്കൂളിൽ വെച്ച് നടന്ന അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ എൽ.പി വിഭാഗത്തിൽ നിന്നും ഇർഫാൻ, മുഹമ്മദ് ഫൈസി, ഹംദ ഫാത്തിമ എന്നിവരും യു.പി വിഭാഗത്തിൽ നിന്നും അമ്മാർ മുഹമ്മദ്, അമാൻ മുഹമ്മദ്, മിസ്‌രിയ ഫത്തിമ എന്നിവരും മത്സരിച്ചു. എല്ലാവരും എ ഗ്രേഡ് കരസ്ഥമാക്കി. വിജയികൾക്കുള്ള സർട്ടിഫിക്കേറ്റുകളും സമ്മാനവും സ്കൂൾ അസംബ്ലിയിൽ വെച്ച് എസ്.എം.സി ചെയർമാന്റെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്റർ മൻസൂർ സാർ വിതരണം ചെയ്തു.
അറബി ഭാഷാ വാരാചരണം
ഡിസംബർ 18 അറബിക് ക്ലബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആചരിച്ചു. വ്യത്യസ്ഥമായ കലാ സാഹിത്യ പരിപാടികൾ സങ്കെടുപ്പിച്ചു. അറബിക് പോസ്റ്റർ നിർമാണം, കൈയെഴുത്ത്, പദ്യ പാരായണം, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.
മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തിൽ "അറബി ഭാഷയും അനന്ത സാധ്യതകളും" എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പി.കെ സക്കരിയ ക്ലാസിന് നേതൃത്വം നൽകി. കൂട്ടികൾക്ക് കൗതുകമുണ്ടാക്കുന്ന ചെറിയ ഭാഷാ ഗെയിംസ് പരിചയപ്പെടുത്തികൊണ്ടുള്ള ക്ലാസ് കുട്ടികളിൽ ആവേശമുണ്ടാക്കി. ഹെഡ്മാസ്റ്റർ മൻസൂർ ഉദ്ഘാടനം ചെയ്തു. അശ്വതി ടീച്ചർ, നൗഷാദ് സാർ, ഷുഹൂദ് സാർ, ഹയറുന്നിസ എന്നിവർ സംസാരിച്ചു.
-
ശ്രീ.പി.കെ സക്കരിയ ക്ലാസ് നയിക്കുന്നു
-
ശ്രീ.പി.കെ സക്കരിയ കുട്ടികളുമായി സംവദിക്കുന്നു
-
മിസ്‌രിയ കാര്യപരിപാടിക്ക് നന്ദി പറയുന്നു
കാലിഗ്രാഫി പരിശീലനം നൽകി
കാലിഗ്രഫി ഒരു കലയാണ്. അല്പം സർഗാത്മകയുണ്ടെങ്കിൽ വേഗം പഠിക്കാം. അന്താരാഷ്ട്ര അറബി ഭാഷ ദിനത്തിന്റെ ഭാഗമായി അറബിക് ക്ലബിലെ കുട്ടികൾക്ക് അറബി കാലിഗ്രഫി പരിശീലനം ലഭിച്ചു. കാലിഗ്രഫി പരിശീലനത്തിന് മുൻ അധ്യാപിക ശ്രീമതി. ത്വയ്യിബ നേതൃത്വം നൽകി.
-
ശ്രീമതി ത്വയ്ബ ക്ലാസിന് നേതൃത്വം നൽകുന്നു
-
പരിശീലന ശേഷമുള്ള കാലിഗ്രഫിയുമായി കുട്ടികൾ
ലുഅ്ബ ലുഅവിയ
അറബിക് ക്ലബിന്റെ നേതൃത്തിൽ വ്യത്യസ്ഥ തരത്തിലുള്ള ഗെയിംസ് കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും കളിക്കാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഒരുക്കി കൊടുക്കുകയും ചെയ്ത് വരുന്നു. "ലുഅ്ബ ലുഅവിയ" എന്നാണ് പ്രവർത്തനത്തിന് പേര് നൽകിയിട്ടുള്ളത്. കുട്ടികളുടെ അറബി പദസമ്പത്ത്, അറബി ഭാഷാ ശേഷി എന്നിവ പരിപോഷിപ്പിക്കുക എന്നതാണ് അറബിക് ഗെയിംസ് കൊണ്ടുള്ള ലക്ഷ്യം. ഇതിന് വേണ്ടി അറബിക് റീഡിംഗ് കാർഡ്, സ്റ്റിക്കറുകൾ, ചിത്രങ്ങൾ ഉൾപെടുന്ന ചാർട്ടുകൾ, മറ്റ് പഠനോപകരണങ്ങൾ ഉപയോഗിക്കുന്നു.