ഗവ. യൂ.പി.എസ്.നേമം/ഏറോബിക്സ് പരിശീലനം
എയ്റോബിക്സിന് തുടക്കമായി
വനിതാ ദിനത്തിൽ നേമം ഗവ.യു.പി.എസിൽ എയ്റോബിക് സിന് തുടക്കമായി. യു.പി.വിഭാഗത്തിലെ ഇരുനൂറിലേറെ പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടനം എസ്.എസ് കെ ബാലരാമപുരം ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്.ജി അനീഷ് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ വി.മനു അധ്യക്ഷനായി. എം.ആർ.സൗമ്യ, ഉപനിയൂർ സുരേഷ്, ബിപിൻലാൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കെ.ബിന്ദു പോൾ നന്ദിയും പറഞ്ഞു.