ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/മിസ്റ്റർ കീടാണു
മിസ്റ്റർ കീടാണു
ചിക്കുവിന്റെ പിറന്നാളിന് അമ്മു സമ്മാനവുമായി അവിടെ വന്നു.ചിക്കു കേക്ക് മുറിച്ച് എല്ലാവർക്കും കൊടുത്തു. അപ്പോൾ കീടാണുവും അവിടെ വന്നു 'ഹി : ഹി കുറെ കുട്ടികളുണ്ടല്ലോ. ആർക്കെങ്കിലും അസുഖം വരുത്താം." കീടാണു വിന് സന്തോഷമായി. ഉള്ളിൽ കടക്കാംകീടാണു അമ്മുവിന്റെ കൈയി ലേയ്ക്ക് ഒരു ചാട്ടം. ഇനി അവൾ ആഹാരം കഴിക്കുമ്പോൾ ഉള്ളിൽ കടക്കാം. അപ്പോൾ ചിക്കുവിന്റെ അമ്മ എല്ലാവരെയും വിളിച്ചു. "എല്ലാവരും പലഹാരം കഴിക്കാൻ വന്നോളൂ." അമ്മുവും ഓടി വന്നു."കൈയിൽ വലിയ ചെളിയൊന്നുമില്ല. കഴിച്ചു കഴിഞ്ഞ് കൈകഴുകാം ."അമ്മു കരുതി. " എല്ലാവരും കഴിക്കുന്നതിനു മുമ്പ് നന്നായി കൈകഴുകണം. കേട്ടോ കയ്യിൽ കീടാണു കാണും". ചിക്കുവിന്റെ അമ്മ പറഞ്ഞു. അതു കേട്ട് അമ്മുവും പോയി നന്നായി കൈകഴുകി. അപ്പോൾ കീടാണു തെറിച്ച് താഴെ വീണു. " "ധും "
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |