സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ഭരണിക്കാവ് പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പിന്നോക്ക അവസ്ഥ പരിഹരിക്കുന്നതിന് കണ്ണമ്പള്ളി ശ്രീ പരമേശ്വര പിള്ള യുടെ നേതൃത്വത്തിൽ ഒരു എയ്ഡഡ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ഇതൊരു ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു. കണ്ണമ്പള്ളി കുടുംബാംഗങ്ങളുടെയും മഹത് വ്യക്തികളുടെയും പ്രോത്സാഹനം സ്കൂളിൽ ഉണ്ടായിരുന്നു. 1948 ഈ സ്കൂൾ പൂർണ്ണമായും സർക്കാരിന് വിട്ടുകൊടുത്തു.

കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ 1956 അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. അന്നൊരു യുപിസ്കൂൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം ഇവിടെ ഉണ്ടായിരുന്നില്ല. സ്കൂളിൻറെ അഭ്യുദയകാംക്ഷികൾ ആയ പ്രദേശവാസികൾ ഭരണിക്കാവ് ക്ഷേത്ര ഭരണസമിതിയെ സമീപിച്ചു സ്കൂളിൻറെ സ്ഥലപരിമിതി അറിയിച്ചു .അതിൻപ്രകാരം ക്ഷേത്ര ഭരണസമിതി ക്ഷേത്ര വക സ്ഥലത്തിൻറെ കുറച്ചു ഭാഗം കൂടി സ്കൂളിന് വിട്ടു കൊടുത്തു .അതാണ് ഇന്ന് കാണുന്ന സ്ഥലം എ, ബി, സി, ഡി, ഈ, എഫ്, ജി എന്നിങ്ങനെ എട്ടോളം ഡിവിഷനുകളും 3000ത്തോളം കുട്ടികളും ഇവിടെ അദ്ധ്യയനം നടത്തിയിരുന്നു. ഇവിടെനിന്നും പഠനം പൂർത്തിയാക്കി ഉന്നതങ്ങളിൽ എത്തിയവർ ധാരാളമുണ്ട്.

ഭരണിക്കാവ് തെക്ക് ഭരണിക്കാവ് വടക്ക് ഓമല്ലൂർ വാത്തികുളം സ്ഥലങ്ങളിലെ എല്ലാ കുട്ടികളും ഇവിടുത്തെ വിദ്യാർഥികളായിരുന്നു. കായംകുളം എംഎൽഎ ശ്രീമതി പ്രതിഭാ ഹരിയുടെ നിർദ്ദേശമനുസരിച്ച് മുഖ്യമന്ത്രിയുടെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഇവിടെ 7 ക്ലാസ് മുറികൾ ഓട് കൂടിയ പുതിയ ഒരു ബഹുനില കെട്ടിടം നിർമ്മിക്കുകയുണ്ടായി.