ഗവ. യു പി സ്കൂൾ, വെള്ളിയാകുളം/അക്ഷരവൃക്ഷം/കൊറോണക്കാലം

കൊറോണക്കാലം

കൊറോണ കാലം
നമ്മുടെ ലോകത്തിനെന്തു പറ്റി
ദൈവവും നമ്മളെ കൈവെടിഞ്ഞോ?
ചെെനയിൽ ആദ്യമുടലെടുത്തു
ലോകം മുഴുവൻ വിറങ്ങലിച്ചു
പിന്നെയോ നമ്മുടെ നാട്ടിലെത്തി
മരുന്നോ ചികിത്സയോ ഇല്ല പോലും
ലോകരെയെല്ലാമേ കൊന്നൊടുക്കി
സംഹാരതാണ്ഡവ മാടിപിന്നെ
കൊറോണ എല്ലാം കവർന്നെടുത്തു
കോവി‍ഡ്ണാതിൻ പേരു പോലും.
ആഘോഷ മില്ല വിഷുവുമില്ല
സ്കൂളിലേക്കൊന്നുമേ പോകവേണ്ട
ഉത്സവക്കാലം വെറുതെയായി
അവശ്യസേവന മൊന്നൊഴിച്ചാൽ
എല്ലാ വിഭാഗവും പൂട്ടുവിണു
സമ്പദ്വ്യവസ്ഥ തകർന്നടിഞ്ഞു
ടൂറിസം മേഖല താറുമാറായ്
രോഗം തടയാനായ് വീട്ടിനുള്ളിൽ
ദിവസങ്ങളോളം ഇരിപ്പുതന്നെ
ആരോഗ്യ ശീലങ്ങൾ പാലിച്ചിടാൻ
കൈകൾ തുടരെ കഴുകിടേണം
മുഖാവരണം വെച്ചു നടന്നിടേണം
ആരോഗ്യ രംഗത്തെ ജീവനക്കാർ
ജീവൻ വെടിഞ്ഞു ശ്രമിച്ചിടുന്നു
നിർദ്ദേശമെല്ലാമേ പാലിച്ചീടാം
ഒന്നായി നമുക്കിതു നേരിടേണം
ഇൗ മഹാമാരിയെ തന്നെ തുരത്തീടേണം

 

ആവണി ഏ ബി
5 B ഗവ. യു പി സ്കൂൾ, വെള്ളിയാകുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത