സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര പഞ്ചായത്തിലാണ് കൊയ്പ്പള്ളികാരാണ്മ എന്ന ഗ്രാമം ഉള്ളത് കായംകുളത്തുനിന്നും ഈരേഴ വഴി കണ്ടിയൂരിന് പോകുന്ന റോഡിൽ കായംകുളത്തുനിന്നും അഞ്ചു കിലോമീറ്റർ വടക്കും കണ്ടിയൂരിൽ നിന്നും നാല് കിലോമീറ്റർ തെക്കോട്ടും വന്നാൽ കൊയ്പ്പള്ളികാരാണ്മ ഗ്രാമത്തിൽ എത്താം . മാവേലിക്കര കുറ്റിത്തെരുവ് റോഡിൽ ഓലകെട്ടിയമ്പലം കളത്തട്ട് ജംഗ്ഷനിൽ നിന്നും തെക്കോട്ട് വന്നാലും കൊയ്പ്പള്ളികാരാണ്മ ഗ്രാമത്തിലെത്തിലെത്താം. കൊയ്പ്പള്ളികാരാണ്മ എന്ന സ്ഥലം ആദ്യം പുൽപ്പള്ളി കാരാണ്മ എന്ന് പേരിൽ ‍ അറിയപ്പെട്ടിരുന്നു എന്ന് കണ്ടിയൂർമറ്റം പടപ്പാട്ടിൽ നിന്നും മനസ്സിലാക്കാം. കോയിൽ (ഹൈന്ദവ ക്ഷേത്രം) ബൗദ്ധ ക്ഷേത്രത്തിന്റെ സ്ഥാനത്ത് വന്നശേഷം ആയിരിക്കണം കോയിൽപ്പള്ളിയും പിന്നീട് കോയ്പ്പള്ളിയും ആയത് എന്ന് പറയപ്പെടുന്നു. ധാരാളം നിലങ്ങളും വസ്തുവകകളും ഉള്ള ക്ഷേത്രമായിരുന്നു ഇവിടെയുള്ളത് നിലങ്ങളുടെയും വസ്തുതകളുടെയും കണക്ക് വിവരങ്ങൾ കൃത്യമായി സൂക്ഷിക്കാൻ വേണ്ടി രണ്ട് കാരാണ്മക്കാരെയും നിയമിച്ചിരുന്നു അങ്ങനെയാണ് ഈ സ്ഥലത്തിന് കൊയ്പ്പള്ളികാരാണ്മ എന്ന പേര് വന്നത്

കൊയ്പ്പള്ളി കാരാണ്മ എന്ന സുന്ദരമായ ഗ്രാമപ്രദേശത്തിൽ ആണ് ഗവൺമെൻറ് യു പി സ്കൂൾ തെക്കേക്കര സ്ഥിതിചെയ്യുന്നത് ഒരു പക്ഷേ ഗ്രാമത്തിലെ ആദ്യത്തെ സർക്കാർ സ്ഥാപനം എന്ന് വിശേഷിപ്പിക്കാവുന്ന ഈ വിദ്യാലയം അനേകായിരങ്ങൾക്ക് അക്ഷരദീപം പകർന്നു നൽകിയിട്ടുണ്ട് സമൂഹത്തിൻറെ ഉന്നതശ്രേണിയിൽ എത്തിച്ചേർന്ന അനവധി വ്യക്തികൾക്ക് അറിവിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകിയതാണ് ഈ സരസ്വതി ക്ഷേത്രം.


ഗ്രന്ഥസൂചി

* കെ. വിമല സേനൻ., കൊയ്പ്പള്ളികാരാണ്മ ദേവീക്ഷേത്രം ഐതീഹ്യങ്ങളും ആചാരാനുഷ്ഠാനങ്ങളും.