ഗവ. യു പി എസ് ബീമാപ്പള്ളി/എന്റെ വിദ്യാലയം
1940 -ൽ സ്ഥാപിതമായ ഗവണ്മെന്റ് യു പി എസ്, കടലോര ഗ്രാമമായ പൂന്തുറയ്ക്കു സമീപമുള്ള ബീമാപള്ളി ദർഗ ശേരിഫിന് തൊട്ടടുത്തായി നില കൊള്ളുന്നു. മീൻപിടിത്തവും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്ന സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി കേരള പൊതുവിദ്യാഭാസ വകുപ്പിന്റെ നേത്രത്വത്തിൽ ആരംഭിച്ച പള്ളിക്കൂടമാണിത് .പ്രാരംഭദിശയിൽ ബാലാരിഷ്ടതകൾ ഏറെ അനുഭവിച്ച ഈ പൊതുവിദ്യാലയം കർമ്മോത്സുകാരായ പ്രഥമ അധ്യാപകരുടെയും അർപ്പണമനോഭാവത്തോടേ പ്രയത്നിച്ച ഒരു കൂട്ടം അധ്യാപകരുടേയും ശ്രമഫലമായി വളരെ മുന്നോട്ട് പോയിട്ടുണ്ട് .കല കായിക പഠന മേഖലകളിലെ നേട്ടങ്ങൾ, സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളിൽ ഉണ്ടായ അഭൂതപൂർവമായ മാറ്റങ്ങൾ സമൂഹത്തിലും ക്രിയാത്മകമായ ചലനങ്ങൾ സൃഷ്ടിച്ചു .