എങ്ങും അന്ധകാരം പരന്നിരിക്കുന്നു.
പരാതിയില്ല പരിഭവമില്ല.
പരിഭ്രാന്തി മാത്രം.
സ്വന്തം സുഖത്തിനു വേണ്ടിയുള്ള മോഹം ഇന്ന് അവനിൽനിന്ന് അകന്നിരിക്കുന്നു.
നിലനിൽപ്പിനായുള്ള നെട്ടോട്ടം മാത്രം.
എങ്ങും ഭീകരത.
യുദ്ധ പോരാളികളെ പോലെ മനുഷ്യർ ചലനമറ്റ് കിടക്കുകയാണ്. ഞാനെന്ന ഭാവം ഇല്ല.
വിധിയുടെ മുന്നിൽ വെറും ഒരു കളി പന്തായി അവൻ മാറിയിരിക്കുന്നു.
മരണത്തെ കീഴടക്കാം എന്ന് അഹങ്കരിച്ച മനുഷ്യൻ.
ഇന്ന് മരണത്തിനു മുന്നിൽ സർവ്വതും ത്യജിച്ച് കീഴടങ്ങിയിരിക്കുന്നു