പരിസ്ഥിതി

ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് ജൂൺ 5നാണ്. മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിലുണ്ട്.മനുഷ്യൻ പ്രകൃതിയുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ മനുഷ്യനെ പ്രകൃതി ചേർത്ത് നിർത്തും. എന്നാൽ ഇന്ന് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു എന്നു തന്നെ പറയാം. പാടം ചതുപ്പ് നിലങ്ങൾ എന്നിവ നികത്തുക, ജലസ്രോതസുകളിൽ അണക്കെട്ട് നിർമ്മിക്കുക,മരങ്ങൾ വെട്ടി നശിപ്പിക്കുക,പാറകൾ കുന്നുകൾ എന്നിവ ഇടിച്ചു നിരപ്പാക്കുക, എന്നിവ വഴി വരൾച്ച വന നശീകരണം ഉണ്ടാകുന്നു. വ്യവസായ ശാലകളിൽ നിന്നും വമിക്കുന്ന വിഷലിപ്തമായ പുക മൂലം അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നു. ഇത്തരം കമ്പനികളിൽ നിന്ന് ജലശയങ്ങളിലേക്ക് ഒഴുക്കി വിടുന്ന മലിനജലം ജലസ്രോതസുകളെ ഇല്ലാതാക്കുന്നു.വാഹനങ്ങളുടെ അമിത ഉപയോഗം അന്തരിക്ഷ മലിനികരണതിനും ജീവജാലങ്ങളുടെ നാശത്തിനും കരണമാകുന്നു.കൃഷി ഇടങ്ങളിൽ ഉപയോഗിക്കുന്ന രാസകീട നാശിനികൾ പക്ഷിമൃഗാദികൾക്ക് മാത്രമല്ല മനുഷ്യന്റെ ജീവനു പോലും ഭീഷണിയുയർത്തുന്നവയാണ്.

ശരിയായ രീതിയിൽ പരിസ്ഥിതി സംരക്ഷിക്കാൻ നാം ഒരോരുത്തരും തയ്യാറാകണം .നമ്മുടെ പവരും തലമുറയ്ക്ക് കൂടി അവകാശ പെട്ടതണെന്ന ബോധത്തോടെ പ്രകൃതിയെ ഉപയോഗപ്പെടുത്ത . മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കണം സംസകരിക്കാനാവാത്ത മാലിന്യങ്ങൾ ഉണ്ടാക്കുന്ന വസ്തുക്കളുടെ ഉപയോഗം കുറയുകയും ചെയ്യണം. വ്യവസായശാലകളുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തണം.അന്തരീക്ഷത്തിലെ വായു മലിനമാക്കുന്നതിനാൽ വാഹനങ്ങളുടെ അമിതോപയോഗം നിയന്ത്രണം ഏർപ്പെടുത്തണം.പ്ളാസ്റ്റിക് നിർമാർജനം ആസൂത്രിതമായ മികച്ച പദ്ധതികൾ ആവിഷ്കരിക്കണം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. സമൂഹത്തിൽ ഇതിനെക്കുറിച്ചുള്ള ബോധവൽകരണം ശക്തിപ്പെടുത്തണം .മഴവെള്ള സംഭരണികൾ പോലുള്ളവ ജീവിതശൈലിയായി മാറ്റണം. മരങ്ങൾ ധാരാളമായി നട്ടു വളർത്തി മണ്ണൊലിപ്പ് തടയാൻ ശ്രമിക്കാം.നാളെയുടെ നല്ലൊരു മാതൃക യായി നമുക്ക് മാറാം.

ഹൗവ്വാ ബീൻ
5B ഗവ. യു പി എസ് ബീമാപ്പള്ളി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം