കുതിര വേഗത്തിൽ
കുതിക്കുമാം കോറോണയും
നിശ്ചലമാകട്ടെ ഇന്നീ പാരിലും
ശാസ്ത്രത്തിൻ കൈകളാൽ
ഒന്നിച്ചു തുരത്തീടുകയീ
വികൃതനാം വൈറസിനെ
നിപ്പ വന്നു പ്രളയം വന്നു
തോറ്റ ചരിത്രം കേട്ടില്ല നമ്മൾ
കേരളമക്കൾ പൊന്നുമക്കൾ
അന്തിയാകുംവരെ പാടത്തെ
ചേറിൽ പണിത പാരമ്പര്യം
പേറിയ പൊന്നു മക്കൾ
കാലന്റെ കയ്യിലെ കയറിനെ
സ്റ്റെതസ്കോപ്പാക്കി ധീരമായി
മുന്നേറിയ ആതുര സേവകർ
നിരത്തുകളിൽ കർമ്മ നിരതരായി
നിറഞ്ഞുനിൽക്കും മണ്ണിൽ
അതിജീവിക്കും കൊറോണയേയും