ഒരു കത്ത്
തിട്ടമംഗലം
17-04-2020
പ്രിയപ്പെട്ട കൂട്ടുകാരി അഹ്സിനയ്ക്ക് ,
നിനക്ക് സുഖം ആണോ ? എന്തൊക്കെയുണ്ട്
വിശേഷങ്ങൾ ? നിന്റെ അച്ഛനും അമ്മയ്ക്കും സുഖം ആണെന്ന്
വിശ്വസിക്കുന്നു.ലോക് ഡൗൺ ആയതുകാരണം പുറത്തിറങ്ങാനും
കഴിയുന്നില്ല?നീ എങ്ങനെയാ സമയം ചിലവഴിക്കുന്നത് ? ഞാൻ പുസ്തകം
വായിച്ചും ,കളിച്ചും, T V കണ്ടുമൊക്കെ സമയം ചിലവഴിക്കുന്നു.വല്ലാത്ത
ബോറടി. ഒരു രസവുമില്ല.എല്ലാ കൂട്ടുകാരെയും കാണാൻ തോന്നുന്നു. സ്കൂൾ
പെട്ടെന്ന് അടച്ചപ്പോൾ വളരെ വിഷമം തോന്നി. .പിന്നെ നമുക്ക് അസുഖം
വരാതിരിക്കാനല്ലെ.നിർദ്ദേശങ്ങൾ പാലിച്ച് കൊറോണയെ തടയാം.
എത്രയും വേഗം കൊറോണയിൽ നിന്നും മുക്തി നേടാൻ നമുക്ക്
കഴിയട്ടെയെന്ന് പ്രാർത്ഥിച്ച് കൊണ്ട് കത്ത് ചുരുക്കുന്നു.
“Stay Home Stay Safe”.
എന്ന്
നിന്റെ പ്രിയപ്പെട്ട കൂട്ടുകാരി
കൃഷ്ണപ്രിയ
കൃഷ്ണപ്രിയ. ആർ.എസ്.
|
5A ഗവ. യു പി എസ് തിരുമല തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|