തിരുവനന്തപുരം നഗരത്തിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവ.യു.പി.എസ് തമ്പാനൂർ.നൂറ് വർഷങ്ങൾക്കു മുൻപ് തമ്പാനൂർ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളേയും അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയാണ്.

വിവിധ മേഖലയിൽ പ്രശസ്തരായ ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്.യശശ്ശരീരനായ അറപ്പുര മാധവൻപിള്ളയുടെ ഉടമസ്ഥതയിലുള്ള അറപ്പുരസ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ആദ്യ കാലങ്ങളിൽ പ്രവർത്തിച്ചിരുന്നത് ഇന്നത്തെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പുറക് വശത്തായിരുന്നു.പിന്നീട് സ്ഥല പരിമിതികൾ മൂലം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട പട്ടംതാണുപ്പിള്ളയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ചാണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സർക്കാർ വിദ്യാലയമായി പുനരാരംഭിച്ചത്.സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർഥികളുടെ പങ്കാളിത്തം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

1959 ൽ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ഈ വിദ്യാലയം സന്ദർശിച്ചിട്ടുണ്ട്.കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ശ്രീ ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നതും ഇവിടെയായിരുന്നു.പൂർവ്വ വിദ്യാർത്ഥികളും പ്രഥമാധ്യാപക പദവിയിലുണ്ടായിരുന്നവരുമെല്ലാം തന്നെ ഈ സ്കൂളിന്റെ യശസ്സിനും പുരോഗതിക്കുമായി അക്ഷീണം പ്രവർത്തിച്ചവരാണ്.ധാരാളം കുട്ടികൾ അക്ഷരത്തിന്റെ മധുരം നുണഞ്ഞു കഴിഞ്ഞിട്ടും ഉറവ വറ്റാത്ത അക്ഷരഖനി ഇനിയുമേറെപ്പേർക്ക് കാലത്തിന്റെ വിളക്കുമരമായി നിലനിൽക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം