ഉത്‌ഘാടനം
നവാഗതർക്ക് കിരീടധാരണം
അക്ഷരദീപം 2026-27

പ്രവേശനോത്സവം 2026-27

 
പ്രവേശനോത്സവത്തിൽ വിശിഷ്ട അതിഥിയായ ശ്രീകണ്ഡേശ്വരം വാർഡ് കൗൺസിലർ ശ്രീമതി ഒ .സുകന്യ കുട്ടികളോട് സംസാരിക്കുന്നു
 
പ്രവേശനോത്സവത്തിൽ ശ്രീകണ്ഡേശ്വരം വാർഡ് കൗൺസിലർ അക്ഷരദീപം തെളിയിക്കുന്ന ചടങ്ങ് ഉത്‌ഘാടനം ചെയ്യുന്നു

നീണ്ട വേനലവധിക്ക് ശേഷം പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച്  01/06/2026 ൽ ജി.യു.പി .എസ് ചെട്ടികുളങ്ങര പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു .സ്കൂൾമുറ്റവും ക്ലാസ്സ്മുറികളും തോരണങ്ങളും ബലൂണുകളും കൊണ്ട് അലങ്കരിച്ചിരുന്നു .ഒന്നാം ക്ലാസ്സിലെത്തിയ പുതിയ കൂട്ടുകാരെ പൂക്കളും മധുരവും നൽകി അധ്യാപകരും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു .പ്രധാനാധ്യാപിക ശ്രീമതി ഇന്ദു .N .നായർ  ചടങ്ങിൽ ഏവർകും സ്വാഗതം ആശംസിച്ചു . എസ് .ആർ .ജി  കൺവീനർ  ശ്രീമതി ദിവ്യ . L ന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സഹോദര സമാജം പ്രതിനിധി ശ്രീ ജയകുമാരൻ നായർ ഭദ്രദീപം കൊളുത്തി പ്രവേശനോത്സവത്തിന്റെ ഉത്‌ഘാടനം നിർവഹിച്ചു .

 
പഠനോപകരണവിതരണം

ചടങ്ങിലെ വിശിഷ്ട അതിഥിയായി വാർഡ് കൗൺസിലർ ശ്രീമതി ഒ .സുകന്യ കുട്ടികൾക്ക് ആശംസകൾ നേർന്നു . ചെട്ടികുളങ്ങര വനിത സമാജം പ്രസിഡന്റ് പ്രൊഫ.താര , സ്കൂൾ സപ്പോർട്ടിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബാലചന്ദ്രദാസ് ,ശ്രീ . കൃഷ്ണൻനായർ  മറ്റു പ്രതിനിധികൾ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേർന്നു .പുതിയ പഠനോപകരണങ്ങളും കുടകുളും  വിതരണം ചെയ്തതോടെ കുട്ടികൾ ഏറെ സന്തോഷഭരിതരായി .സ്കൂളിലെ സീനിയർ അധ്യാപിക  ശ്രീമതി സോഫിയ ജോൺ ചടങ്ങിൽ പങ്കെടുത്തവർക്ക് കൃതജ്ഞത രേഖപ്പെടുത്തി .