ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/ഭൂമി എന്ന അമ്മ

ഭൂമി എന്ന അമ്മ

പണ്ടൊരു നാളിൽ കളിക്കും നേരം
കിളികളുടെ ശബ്ദം ഞാൻ കേട്ടതുളളു
പണ്ടൊരു നാളിൽ കളിക്കും നേരം
അണ്ണാൻ തൻ ശബ്ദം ഞാൻ കേട്ടതുളളു
കിളികൾ തൻ വീട്ടിലേയ്ക്ക് ഒാടി അടുക്കുന്ന
സായാഹ്ന സന്ധ്യ ഞാൻ കണ്ടതുളളു
അണ്ണാൻ തൻ വീട്ടിലേയ്ക്ക് ഒാടി അടുക്കുന്ന
ചില ചില ശബ്ദം കേട്ടതുളളു
സന്ധ്യ കഴിയുന്ന രാത്രി സമയത്ത് മിന്നാരം
പോലൊരു വെട്ടം കണ്ടു
മിന്നാമിനുങ്ങിന്റെ വെട്ടം കണ്ടു
കുയിലിന്റെ ശബ്ദം കേട്ടുഴുന്നേറ്റ്
നോക്കുമ്പോൾ ജ്വലിക്കുന്ന സൂര്യന്റെ
വെട്ടം കണ്ടു
കുയിലിന്റെ ശബ്ദം കേട്ടുഴുന്നേറ്റ്
നോക്കുമ്പോൾ ജ്വലിക്കുന്ന സൂര്യന്റെ
വെട്ടം കണ്ടു
ഇന്നത്തെ രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ
ഫ്ലാറ്റുകളും വീടുകളും കണ്ടതുളളു
പ്ലാസ്റ്റിക് മാത്രമേ കണ്ടതുളളു
മാലിന്യം കുത്തനെ നിറയുന്ന വീടുകളിലെ
പ്ലാസ്റ്റിക് മാത്രമേ കണ്ടതുളളു
പ്ലാസ്റ്റിക് മാത്രമേ കണ്ടതുളളു
ഭൂമിയെന്നൊരു അമ്മയല്ലൊ പ്രകൃതിതൻ
വിഭവങ്ങൾ നൽകുന്നത്
പുഴകളെ മണ്ണിട്ട് മൂടുന്ന സമയത്തത്
വെളളത്തിനായി നാം എവിടെ പോകും
വനങ്ങളിലെ മരങ്ങളെ വെട്ടുന്ന സമയത്ത്
തണലിനായി നാം എവിടെ പോകും
മഴയ്ക്കായി നമ്മൾ എവിടെ പോകും
ഭൂമിയുടെ സമ്പത്തായ പ്രകൃതിയല്ലൊ
ഇവയെല്ലാം നൽകുന്നത്
ഇന്നത്തെ മനുഷ്യർക്ക് വേണ്ടയെന്നൊ
പുഴകളെ വനങ്ങളെ വേണ്ടയെന്നൊ
കേഴുന്നു ഞാനിവിടം കേഴുന്നിതാ
ഭൂമിയുടെ സംരക്ഷണത്തിനായി

ദേവിക ആർ നായർ
7 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - കവിത