ഗവ. യു പി എസ് കരുമം/പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

മികച്ച ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും കൈവരിക്കുന്നതിനും വിദ്യാർത്ഥികളുടെ സമഗ്രമായ മാനസിക ബൗദ്ധിക വളർച്ച ലക്ഷ്യമാക്കിയും പൊതുവിദ്യാഭ്യസ വകുപ്പു നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസയജ്ഞം വിജയകരമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി 16.01.17ൽ രക്ഷിതാക്കൾ SMC അംഗങ്ങൾ അഭ്യുദയകാംക്ഷികൾ ജനപ്രതിനിധികൾ സന്നദ്ധപ്രവർത്തകർ പൂർവ്വവിദ്യാർത്ഥികൾ സമീപവാസികൾ സ്ഥാപനഉടമകൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള യോഗം രാവിലെ 10 മണിക്ക് സ്കൂളിൽ കൂടുകയുണ്ടായി. ഭൗതികസൗകര്യം മെച്ചപ്പെടുത്തൽ ലഹരി വിമുക്തവിദ്യാലയം കുട്ടികളുടെ സ്വഭാവരൂപീകരണം വാഹനസൗകര്യം ഏർപ്പെടുത്തൽ കുട്ടികളെ സ്കൂളിലേക്കാകർഷിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി, ക്ലീൻ കാമ്പസ്സ് ആക്കുന്നതിന്റെ ഭാഗമായി 26.01.2017 ന് രാവിലെ 10 മണിക്ക് സ്കൂളിലെത്തിച്ചേരാൻ തീരുമാനമായി.