ബ്രേക്ക് ദ ചെയിൻ
സന്തുഷ്ടവും ,സമാധാനപരവുമായി താമസിച്ചിരുന്ന ഒരു കുടുംബമായിരുന്നു രഘുവിന്റേത്.അങ്ങനെയിരിക്കെ രഘുവിന് ഒരു ചെറിയ പനി പിടിപെട്ടു ആദ്യം രഘു അത് കാര്യമായി എടുത്തില്ല. ഓരോ ദിവസം കടന്നു പോകുന്തോറും രഘുവിന്റെ അവസ്ഥ വളരെ ഗുരുതരമായി രഘുവിന് ജോലിക്ക് പോകുവാനോ തന്റെ.കുടുംബത്തോടൊപ്പം സന്തോഷം പങ്കുവയ്ക്കാനോ കഴിഞ്ഞില്ല.
തന്റെ കുടുംബം സാമ്പത്തിക മായും മാനസികമായും തകരുന്നത് നോക്കി നിൽക്കാനേരഘുവിന് കഴിയുമായിരുള്ളൂ: പെട്ടെന്നാണ് രഘുവിന്റെ സുഹുത്തുക്കൾ കാര്യങ്ങൾ അറിഞ്ഞത് അങ്ങനെ അവർ രഘു വിനെ ഒരു നല്ല ആശുപത്രിയിൽ കൊണ്ടുപോവുകയും ചികിത്സിക്കുകയും ചെയ്തു. അപ്പോഴാണ് അവർ ഞെട്ടിപ്പിക്കുന്ന ആ സത്യം അറിഞ്ഞത്.രഘുവിന് കൊറോണ രോഗബാധയാണ്. ഇതു കേട്ട് രഘുവും കുടുംബവും മാനസികമായി തകർന്നടി ഞ്ഞു.
പക്ഷേ നല്ലവരായ ആശുപത്രി ജീവനക്കാരും സാമൂഹ്യ പ്രവർത്തകരും അവർക്ക് കൈതാങ്ങായി ഡോക്ടറുടെ നിർദേശപ്രകാരം രഘുവിനെയും ഒപ്പം ഭാര്യയേയും മക്കളേയും ചികിത്സക്ക് വിധേയമാക്കുകയും മറ്റ് ആളുകളുമായുള്ള ഇട പെടലുകൾ നിർത്തുകയും കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുകയും ചെയ്തു. അങ്ങനെ ഡോക്ടർ പറഞ്ഞ എല്ലാ നിർദ്ദേശങ്ങളും അവർ അക്ഷരംപ്രതി അനുസരിച്ചു.അതു കൊണ്ട് തന്നെ അവരുടെ ജീവിതത്തിൽ ആ പഴയ സന്തോഷവും തിരിച്ചു വന്നു.
രഘുവിന്റെ ജീവിതം നമുക്കൊരു പാഠമായിരിക്കട്ടെ. നമ്മുടെ സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ച് ലോക്ക് ഡൗൺ കാലം വളരെ ഉപയോഗപ്രദമായി വിനിയോഗിച്ചാൽ നമുക്കും കൊറോണ എന്ന മഹാമാരിയെ തുരത്തി ഓടിക്കാം. വരൂ Break the chain- ൽ നമുക്കും പങ്കാളികളാകാം.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|