ജാഗ്രത
നാമെല്ലാം ഏറെ പ്രതീക്ഷയോടെ വരവേൽക്കാനിരുന്ന പുതുവർഷം 2020 ആരംഭിച്ചത് ഒരു ദുരന്തത്തോടെയായിരുന്നു. കഴിഞ്ഞ വർഷം നമ്മുടെ കേരളത്തിൽ ഉണ്ടായ മാരക വൈറസ് ആയ നിപ പോലെ , അതിനെക്കാളുപരി അതിലും മാരകമായ കൊറോണ വൈറസ് ഇപ്പോൾ ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്നു. 2019-ൽ ചൈനയിലായിരുന്നു തുടക്കമെങ്കിലും ഏകദേശം 2020 ആദ്യമായപ്പോഴേക്ക് ലോകമെമ്പാടും ബാധിച്ചു കഴിഞ്ഞു.
വൈറസ് ബാധിച്ച ഒരാളിൽ നിന്ന് നിരവധി പേരിലേക്ക് ഇത് വേഗത്തിൽ പ്രവേശിക്കുന്നു. കൊറോണ എന്ന വൈറസ് ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ സാധാരണയായി 14 ദിവസത്തോടെ രോഗലക്ഷണങ്ങൾ പ്രകടമാകും. ഈ രോഗം കോവിഡ് - 19 എന്നറിയപ്പെടുന്നു. രക്ത പരിശോധനയിലൂടെ മാത്രമേ കോവിഡിന്റെ ലക്ഷണമാന്നോ എന്ന് തിരിച്ചറിയാൻ പറ്റുകയുള്ളു. ചുമ തൊണ്ടവേദന, ശ്വാസംമുട്ടൽ എന്നിവ യാണ് രോഗലക്ഷണങ്ങൾ. കുട്ടികൾക്കും വൃദ്ധർക്കും ഗർഭിണികൾക്കും മറ്റ് ഗുരുതര രോഗമുളളവർക്കും ഈ വൈറസ് ബാധിച്ചാൽ രക്ഷപ്പെടുക എളുപ്പമല്ല. ഈ രോഗത്തിന് ഇതുവരേയും മരുന്ന് കണ്ടുപിടിച്ചിട്ടില്ല.
നമ്മുടെ രാജ്യത്തെക്കാളും വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുതൽ അമേരിക്ക, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യം എടുക്കുന്ന മുൻകരുതലാണ് ഇവിടെ രോഗവ്യാപനം തടയാനുള്ള കാരണം. നമ്മുടെ രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ നാം വളരെ ജാഗരൂകരാകേണ്ടതാണ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തരുന്ന നിർദ്ദേശങ്ങൾ നാം പാലിക്കുക തന്നെ വേണം.
കൂട്ടം കൂടി നിൽക്കാതിരിക്കുക, ഹാൻഡ് സാനിറ്റെസർ ഉപയോഗിക്കുക, ഹാൻഡ് വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈ നല്ലതുപോലെ ഇടയ്ക്കിടെ കഴുകുക, കഴിവതും യാത്രകൾ ഒഴിവാക്കുക, മാസ്ക് ഉപയോറിക്കാതെ പുറത്തിറങ്ങരുത്, വിദേശത്ത് നിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും , ജില്ലകളിൽ നിന്നും വരുന്നവർ 14 ദിവസം കർശനമായും പുറത്തിറങ്ങാതെ നിരീക്ഷണത്തിൽ ഇരിക്കേണ്ടതാണ്. നമുക്ക് രോഗം വരാതെയും മറ്റുള്ളവർക്ക് രോഗം വരാതിരിക്കാനുമുള്ള ഉത്തരവാദിത്തം നാം ഓരോ പൗരനും ഉണ്ടായിരിക്കേണ്ടതാണ്.
ഈ അവസരത്തിൽ നമുക്ക് വേണ്ടി, നമ്മുടെ നാടിന് വേണ്ടി, നമ്മുടെ രാജ്യത്തിന് വേണ്ടി രോഗമുക്തിയുണ്ടാകാൻ പരിശ്രമിക്കുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകർക്കും, നമ്മുടെ മന്ത്രിമാർക്കും പോലീസിനും കൊടുക്കാം നമുക്കൊരുമിച്ച് ഒന്നായി ഒരു ബിഗ് സല്യൂട്ട്. അവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|