ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ
കൊറോണയുടെ ആത്മകഥ
എൻെറ പേര് കൊറോണ. ചില ആൾക്കാർ എന്നെ കോവിഡ് 19 എന്നും വിളിക്കാറുണ്ട്. ഞാൻ ജനിച്ചത് ചൈനയിലെ വുഹാൻ പട്ടണത്തിലാണ്. എനിക്ക് സ്വയം ചലിക്കാൻ കഴിയില്ല. എനിക്ക് ജീവനും ഇല്ല. മനുഷ്യരുടെ ശ്വാസകോശമാണ് എൻെറ ഏററവും പ്രിയപ്പെട്ട സ്ഥലം.എന്നെ ശാസ്ത്രജ്ഞൻമാർ ഉണ്ടാക്കിയതാണെന്ന് പറയുന്നു.പന്നിയിൽ നിന്നും പാമ്പിൽ നിന്നും ഉണ്ടായതാണെന്ന് മററുചിലർ പറയുന്നു. ഞാൻ കാരണം കുറേ ജനങ്ങളുടെ ജീവൻ നഷ്ടപെട്ടിട്ടുണ്ട്.ഞാൻ വന്നതുകാരണം ആർക്കും പുറത്തിറങ്ങാൻ പോലും പററാതായി. സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകിയാൽ മതി എന്നെ നശിപ്പിക്കാൻ. എല്ലാവരും ഒത്തൊരുമയോടെ നിന്നാൽ എന്നെ ഈ ഭൂമിയിൽ നിന്നു തന്നെ തുരത്താം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |