മറക്കാനാകാത്തൊരു പൊൻപുലരി
കണ്ണീരിൽ കലങ്ങിയ കണ്ണുകളുമായി
എന്നിലെ എന്നെ കണ്ടെത്തുവാനായി അന്ന്
ആദ്യമായ് ഞാനാ പടിവാതിൽക്കലെത്തി
അന്നവിടെ ഞാൻ കണ്ടത് മാലാഖമാരെ
അമ്മയുടെ കയ്യിൽ നിന്നെന്നെ വാങ്ങി അവർ
സ്നേഹത്തിൻ ലോകത്തേക്ക് പറന്നുയർന്നു
ദൈവം തിരിതെളിച്ച വഴിയിലൂടെ
അജ്ഞതതൻ താഴുകൾ പൊളിച്ചുമാറ്റി
അറിവിന്റെ മുന്നിലെ മറകയറ്റി
എന്നെ ഞാനാക്കി തീർത്ത ഗുരുക്കൻമാരെ
ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ
പിണക്കവും ഇണക്കവും കൂടിച്ചേർന്ന
അഞ്ചുവർഷത്തെ യാത്രതൻ
അവസാനയാമത്തിൽ നിൽക്കുന്നോരെന്റെ
അകതാരിൽ വിങ്ങൽ നീ അറിയുന്നുവോ
വിട വാങ്ങുകയാണുഞാൻ എന്നേക്കുമായി
മധുരിതമാം ഓർമ്മകൾ നെഞ്ചിലേറ്റി
കേൾക്കില്ലൊരിക്കലുമെന്നറിഞ്ഞിട്ടുമിന്ന്
കാതോർക്കുന്നു ഞാൻ
നിൻ പിൻവിളിക്കായ്