ഗവ. യു. പി. എസ് പൂവച്ചൽ/അംഗീകാരങ്ങൾ/2023-24/കലോത്സവം
കലാജ്ഞലി 2023 ഒക്ടോബർ 5,6 തീയതികളിൽ നടത്തുകയുണ്ടായി. വിദ്യാർത്ഥികൾ വിവിധകലകളിൽ മാറ്റുരക്കുകയും തുടർന്ന് മികച്ച പ്രകടനങ്ങൾക്കുള്ള 1,2,3, സ്ഥാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. സബ്ജില്ലാതലത്തിൽ അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു മികച്ച നിലവാരം പുലർത്തിയ പ്രതിഭകൾ 16 വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സമ്മാനം നേടി സ്കൂളിന്റെ യശസ്സുയർത്തി. അറബിക് കലോൽസവത്തിൽ എൽ.പി. യു.പി വിഭാഗങ്ങൾക്കുള്ള ഓവറോൾ ട്രോഫികൾ കരസ്ഥമാക്കി. ആറ്റിങ്ങലിൽ വച്ച് നടന്ന ജില്ലാകലോൽസവത്തിൽ ഒപ്പന, അറബിക് സംസ്കൃതം ഇനങ്ങളിൽ പങ്കെടുത്തത് ഇരുപത് വിദ്യാർത്ഥികൾ ആണ്. ജില്ലാതലത്തിൽ മൂന്ന് ഫസ്റ്റ് നാല് സെക്കന്റ് ഒരു തേർഡ് എന്ന നിലയിൽ സ്ഥാനങ്ങൾ നേടി. കലോൽസവത്തിന് സ്കൂൾ അധ്യാപകരൂടേയും, രക്ഷകർത്താക്കളുടേയും പൂർണ്ണസഹകരണം കലാജ്ഞലി 2023 ന്റെ മികച്ച വിജയത്തിന് വഴിയൊരുക്കി.