ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2025-26/വാങ്മയം സ്കൂൾതലം
പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ 'വാങ്മയം' ഭാഷാപ്രതിഭാപരീക്ഷ ജൂലൈ 17ന് നടന്നു.വിദ്യാരംഗം കലാസാഹിത്യവേദിയിലെ കുട്ടികൾ സജീവമായി പങ്കെടുത്തു.കുട്ടികളുടെ ഭാഷ പ്രയോഗിക്കാനുള്ള കഴിവ് വളർത്തുക,ഭാഷയോട് കൂടുതൽ താല്പര്യം വളർത്തുക എന്നീ ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണ് വാങ്മയം-ഭാഷാപ്രതിഭാപരീക്ഷ.പരീക്ഷയിൽ മികവുകാണിച്ച രണ്ടു കുട്ടികളെ സബ്ജില്ലാതല പരീക്ഷയ്ക്കായി തെരഞ്ഞെടുത്തു.