ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2025-26/ലോക പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം വളരെ വിപുലമായി ആചരിച്ചു.പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി സംഘിപ്പിച്ചു. ഹരിതകേരള മിഷൻ പ്രവർത്തക ശ്രീകല പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യവും പ്ലാസ്റ്റിക് കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് , എസ് എം സി വിദ്യഭ്യാസ വിദഗ്ദൻ ജോസ് , അഞ്ചാം ക്ലാസ് വിദ്യാർത്ഥി വർഷലാൽ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ക്ലബംഗങ്ങൾ ഗാനങ്ങൾ ആലപിച്ചു. അസംബ്ലിയെ തുടർന്ന് പ്രഥമാധ്യാപകൻ , എസ് എം സി ചെയർമാൻ , ഭിന്നശേഷി കൂട്ടുകാരൻ അദ്വൈത് രാജ് എന്നിവർ ഫലവൃക്ഷത്തൈകൾ നട്ടു.



പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ക്വിസ് , പോസ്റ്റർ രചന , പ്രസംഗം എന്നീ മത്സരങ്ങളും പേപ്പർ പേന നിർമാണം , പേപ്പർ ബാഗ് നിർമാണം എന്നിവയിൽ പരിശീലനവും നൽകി . പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ഇവ സഹായകമായി .