ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/ഫോക്കസ് സ്കൂൾ

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാലയത്തെ ഫോക്കസ് സ്കൂളായി തെരഞ്ഞെടുത്തു. വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കുഞ്ഞുങ്ങളെ കൂടുതൽ മികവിലേയ്ക്കുയർത്തുന്നതിനും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ പരിപാടി ലക്ഷ്യമിടുന്നു. വിദ്യാലയത്തിൽ നടപ്പിലാക്കേണ്ട വിവിധ പ്രവർത്തനങ്ങൾ ആലോചിക്കുന്നതിനായി ജൂൺ പതിമൂന്നാം തിയതി പ്രത്യേക എസ് ആർ ജി ചേർന്നു. ബി പി സി ശ്രീകുമാർ , ബി ആർ സി കോഒാർഡിനേറ്റർ രജി എന്നിവർ പങ്കെടുത്തു. ഈ അക്കാദമിക വർഷം വിദ്യാലയത്തിൽ നടപ്പിലാക്കാൻ കഴിയുന്ന വിവിധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും അവ ഫലപ്രദമായി നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു .