ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോകസമുദ്രദിനം

നമ്മുടെ ഉപജീവനമാർഗ്ഗം നിലനിർത്തുന്നതിൽ സമുദ്രങ്ങളുടെ പ്രധാന പങ്കിനെക്കുറിച്ചും അവ നാശത്തിൽ നിന്ന് തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 8ന് ലോക സമുദ്ര ദിനമായി ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ (യുഎൻ) അഭിപ്രായമനുസരിച്ച് സമുദ്രങ്ങൾ നമ്മുടെ ഗ്രഹത്തിന്റെ ശ്വാസകോശവും ഭക്ഷണത്തിന്റെയും മരുന്നിന്റെയും പ്രധാന ഉറവിടവും ജൈവമണ്ഡലത്തിന്റെ നിർണായക ഭാഗവുമാണ്. പ്ലാനറ്റ് ഓഷ്യൻ: വേലിയേറ്റങ്ങൾ മാറുന്നു, എന്നതാണ് ലോക സമുദ്ര ദിനം 2023ലെ സന്ദേശം.

ലോക സമുദ്രദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ ജൂൺ 8 ന് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. സമുദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സമുദ്രങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് അസംബ്ലിയിൽ കുട്ടികളുമായി സംവദിച്ചു.