വളരെ മികവാർന്ന രീതിയിൽ ഒാണാഘോഷം സംഘടിപ്പിച്ചു. വിവിധ മത്സരങ്ങൾ , പൊതു സമ്മേളനം , കലാപരിപാടികൾ , അത്തപ്പൂക്കളം എന്നിവ ഉൾപ്പെടുന്നതായിരുന്നു ഒാണാഘോഷം

മത്സരങ്ങൾ

ഹൗസടിസ്ഥാനത്തിൽ താഴെ പറയുന്ന മത്സരങ്ങൾ സംഘടിപ്പിച്ചു.

19.08.2022 - കസേരചുറ്റൽ

20.08.2022 -കുപ്പിയിൽ വെള്ളം നിറയ്ക്കൽ

22.08.2022 -ഒാണപ്പാട്ട് , സൂചിയിൽ നൂൽകോർക്കൽ

23.08.2022- അത്തപ്പൂക്കളം

പൊതുസമ്മേളനം

ഒാണാഘോഷത്തോടനുബന്ധിച്ച് 02.09.2022 വെള്ളിയാഴ്ച എസ് എം സി ചെയർമാൻ ശ്രീ. ബിജുവിന്റെ അദ്ധ്യക്ഷതയിൽ ഒാണാഘോഷ സമ്മേളനം ചേർന്നു. പ്രഥമാധ്യാപകൻ ശ്രീ. സ്റ്റുവർട്ട് ഹാരീസ് ഏപരേയും സ്വാഗതം ചെയ്തു. മണ്ണടിക്കോണം സഹകരണ ബാങ്ക് സെക്രട്ടറി ഒാണാഘോഷ സന്ദേശം നൽകി. ബാങ്കിന്റെ വകയായി 12 നിർദ്ധനരായ കുട്ടികൾക്ക് ഒാണക്കിറ്റ് വിതരണം ചെയ്തു . സീനിയർ അധ്യാപിക ശ്രീമതി സരിത നന്ദി പറഞ്ഞു. തുടർന്നു വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .

ആറാം ക്ലാസ് വിദ്യാർത്ഥി അഭിജിത്തിന്റെ മഹാബലി വേഷവും മറ്റു വിദ്യാർത്ഥികളുടെ പുലിവേഷവും ശ്രദ്ധേയമായി .

ഒാണസദ്യ

എൽ പി , യു പി സ്കൂളുകൾ സംയുക്തമായി ഒാണസദ്യ ക്രമീകരിച്ചു.വിദ്യാർത്ഥികൾക്കു പുറമേ രക്ഷാകർത്താക്കൾ , സമീപ സ്ഥാപനങ്ങളിലെ ജീവനക്കാർ , നാട്ടുകാർ , ചുമട്ടുതൊഴിലാളികൾ , ഒാട്ടോറിക്ഷാ ഡ്രൈവർമാർ തുടങ്ങിയവർ ഒാണസദ്യയിൽ പങ്കെടുത്തു. പി റ്റി എ , എസ് എം സി , എം പി റ്റി എ യുടെ നേതൃത്യത്തിലാണ് ഒാണസദ്യ ഒരുക്കിയത് .