ഗവ. യു. പി. എസ് ഊരുട്ടമ്പലം/അക്ഷരവൃക്ഷം/അത്യാഗ്രഹം ആപത്ത്
അത്യാഗ്രഹം ആപത്ത്
ഒരിക്കൽ ഒരിടത്ത് രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു വിനുവും സിനുവും. വിനു വളരെ നല്ല സ്വഭാവം ഉള്ളവനായിരുന്നു എന്നാൽ സിനു അല്പം അത്യാഗ്രഹി ആയിരുന്നു.ഒരിടത്ത് ജോലി ചെയ്തിരുന്ന അവർ എപ്പോഴും ഒരുമിച്ച് ആണ് നടന്നിരുന്നത്.ദാരിദ്ര്യം അവരുടെ കൂടെപ്പിറപ്പാണ്.രണ്ടുപേരുടെയും വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളും ഉണ്ട് അവരുടെ ഭാര്യമാർ സമർത്ഥരായിരുന്നു ഇരുവരും സുഹൃത്തുക്കളും അയൽവാസികളും ആയിരുന്നു. ഒരുദിവസം വിനു കാട്ടിൽ വിറക് ശേഖരിക്കാൻ പോയി.സിനുവിനു സുഖം ഇല്ലാത്തതിനാൽ അവൻ പോയില്ല.വിറക് ശേഖരിച്ച് വരുന്നവഴി വിനു കാടിൻറെ നടുവിൽ ഒരു ഗുഹ കണ്ടു കാട്ടുമൃഗങ്ങളെ പേടിച്ച് അവൻ അങ്ങോട്ട് പോയില്ല.പെട്ടെന്ന് അവൻറെ മുന്നിൽ ഒരു ദേവത പ്രത്യക്ഷമായി.ദേവത പറഞ്ഞു ഞാൻ ഈ കാടിൻറെ ദേവത ആണ്.ഈ കാട് നശിപ്പിക്കാൻ വരുന്നവരെ ശിക്ഷിക്കുകയും പാവപ്പെട്ടവരെ സഹായിക്കുകയും ചെയുകയാണ് എൻറെ ജോലി.ഈ കാട് വളരെ വ്യത്യസ്തമായ കാടാണ്.ഈ കാട്ടിൽ നിന്നും ഒന്നും പുറത്തു കൊണ്ട് പോകാൻ സാധിക്കില്ല.ഇത് കേട്ടപ്പോൾ വിനു ഉടനെ കയ്യിലിരുന്ന വിറകു താഴെയിട്ടു.എന്നിട്ട് അവൻ അവൻറെ ജീവിതത്തിലെ ദാരിദ്ര്യം മുഴുവൻ ദേവതയോട് പറഞ്ഞു.എന്നിട്ട് പറഞ്ഞു ഞാൻ ഒരു പാവമാണ് .എന്നെ ഈ വിറകു കൊണ്ടുപോകാൻ അനുവദിക്കണം .ദേവത ഗുഹയ്ക്ക് നേരെ കൈനീട്ടി കൊണ്ട് പറഞ്ഞു ഗുഹയ്ക്കകത്ത് 3 പ്രതിമകൾ ഉണ്ട്. അതിൽ ഓരോ പ്രതിമകളുടെ കയ്യിലും മൂന്നു സ്വർണ്ണ നാണയങ്ങൾ ഉണ്ട്.അതിൽ ഒന്ന് നീ എടുക്കണം .വീട്ടിൽ പോയി സാധനങ്ങൾ വാങ്ങണം ,പുതുവസ്ത്രങ്ങൾ വാങ്ങണം .അടുത്ത മാസം ഇതേ ദിവസം അടുത്ത സ്വർണ്ണ നാണയം എടുത്ത് പുതിയ നല്ലൊരു വീട് വയ്ക്കണം അതിനടുത്ത മാസം മൂന്നാമത്തെ നാണയം എടുത്ത് നല്ലൊരു വ്യാപാരം തുടങ്ങണം. വിനു ദേവത പറഞ്ഞത് പോലെ ചെയ്തു മൂന്നു മാസം കൊണ്ട് കോടീശ്വരൻ ആയി.സുഹൃത്തിൻറെ ഈ മാറ്റം കണ്ട് സിനു വല്ലാതെ അസൂയപ്പെട്ടു.അവൻ വിനുവിന് എങ്ങനെ ഈ മാറ്റം ഉണ്ടായതെന്ന് ചോദിച്ചറിഞ്ഞ് ആ കാട്ടിൽ പോയി.അപ്പോൾ അവിടെ ആ ദേവത പ്രത്യക്ഷപ്പെട്ടു.അപ്പോൾ സിനു അവൻറെ ദാരിദ്ര്യം മുഴുവൻ പറഞ്ഞു.ദേവത വിനുവിനോട് പറഞ്ഞത് പോലെ സിനുവിനോടും പറഞ്ഞു. എന്നാൽ സിനുവിൻറെ മടിയും അത്യാഗ്രഹവും കാരണം മൂന്നു നാണയങ്ങളും ഒരുമിച്ചെടുത്തു അവൻ വീട്ടിലേയ്ക്ക് പോയപ്പോൾ അവൻറെ ഭാര്യയും മക്കളും കരഞ്ഞുകൊണ്ട് ഇരിക്കുന്നത് കണ്ടു.കാര്യം തിരക്കിയപ്പോൾ അവർ പറഞ്ഞു വീടിനു പുറത്തു മരം വീണു വീട് തകർന്നു പോയി അവൻ കയ്യിലേയ്ക്കു നോക്കിയപ്പോൾ മൂന്നു നാണയങ്ങളും കല്ലായി മാറിയിരുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |