2025 /26 അധ്യയന വർഷം വൈവിധ്യമാർന്ന ധാരാളം പ്രവർത്തനങ്ങൾ നടപ്പിലാക്കി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സംവാദങ്ങൾ സംഘടിപ്പിച്ചു. എക്കോ ക്ലബ് ഉദ്ഘാടനം, പച്ചക്കറി തൈ വിതരണം ഇവ ഭംഗിയായി നടത്തി. SOC ഗ്രൂപ്പ് സ്കൂൾ സന്ദർശിച്ചു. വായന മാസാചരണവുമായി ബന്ധപ്പെട്ട് ഏകദിന ലൈബ്രറി, അമ്മ വായന, ഇവ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ലഹരിക്കെതിരെ 'ബിഗ് ക്യാൻവാസ്' സംഘടിപ്പിച്ചു. സുംബാ ഡാൻസ് പരിശീലനം നടന്നു. മൃഗസംരക്ഷണ വകുപ്പുമായി ഒത്തുചേർന്ന് പേ വിഷബാധയ്ക്കെതിരെ ' എന്ന് വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിക്കെതിരെ 'ഉണർവ് ' എന്ന പരിപാടിയും സംഘടിപ്പിച്ചു. ബഷീർ ദിനത്തിൽ വടശ്ശേരിക്കോണം ദേശ സേവി നി ഗ്രന്ഥശാലയിൽ സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു അതിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ വിജയികളായി. ജൂലൈ അഞ്ചിന് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ജനമൈത്രിപോലീസ് ' പാഠം ഒന്ന് ഒരു മദ്യപാനിയുടെ ആത്മകഥ' എന്ന നാടകം അവതരിപ്പിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് റോക്കറ്റ് നിർമ്മാണവും അവയുടെ പ്രദർശനവും ഉണ്ടായിരുന്നു.ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് കുട്ടികൾ പ്രകൃതി സൗഹൃദം എന്ന ആശയം മുൻനിർത്തി വൃക്ഷത്തൈകൾ കൈമാറി. ഹിരോഷിമ നാഗസാക്കി ദിനങ്ങളിൽ ധാരാളം പ്രവർത്തനങ്ങൾ നടപ്പിലാക്കി. ' വായന കളരി ' 'STEPUP ENGLISH ' തുടങ്ങിയ ഭാഷാപോഷണ പരിപാടികൾ സംഘടിപ്പിച്ചു അതുമായി ബന്ധപ്പെട്ട വിലയിരുത്തൽ പ്രവർത്തനങ്ങളും നടത്തി. കൈകഴുകലിന്റെ വിവിധ ഘട്ടങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് കൈകഴുകൽ ദിനം നടന്നു... തുടർന്ന് ക്ലാസ് ചുമരികളിൽ ഇതിന്റെ വിവിധ ഘട്ടങ്ങൾ കുട്ടികൾ വരച്ച്തയ്യാറാക്കി. കേരളപ്പിറവി ദിനത്തിൽ കുട്ടികൾ' വളരുന്ന മാഗസിൻ പ്രകാശനം ചെയ്തു.. ഹരിത സ്കോളർഷിപ്പുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു സ്വാപ്പ് ഷോപ്പ് സംഘടിപ്പിച്ചു.