ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

സാമൂഹ്യശാസ്ത്ര ക്ലബ്ബ്********************** 2025 - 26 അക്കാദമിക വർഷം ജൂൺമാസം മുതൽ തന്നെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വിവിധ ദിനാചരണ പ്രവർത്തനങ്ങൾ, ക്വിസ് മത്സരങ്ങൾ, പ്രസംഗമത്സരങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ലഹരിവിരുദ്ധ ദിനം, ഹിരോഷിമ - നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, ഭരണഘടനാ ദിനം, റിപ്പബ്ലിക് ദിനം, ശിശുദിനം തുടങ്ങി വിവിധ ദിനാചരണ പ്രവർത്തനങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.കുട്ടികളിൽ ജനാധിപത്യ മൂല്യങ്ങളും നേതൃഗുണവും വളർത്തിയെടുക്കുന്നതിനായി നടത്തിയ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് വളരെ മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സാധിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് വേണ്ടി എല്ലാ മാസവും ന്യൂസ്പേപ്പർ ക്വിസ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. സ്കൂൾതല ശാസ്ത്രോത്സവ വിജയികൾക്ക് മികച്ച പരിശീലനം നൽകി സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാൻ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു.