കുട്ടികൾ വീട്ടിലും സ്കൂളിലുമായി കൃഷി ചെയ്തു. ശീതകാല പച്ചക്കറികൾ കൃഷിചെയ്ത് വിളവെടുത്തു. കുട്ടികൾക്ക് പച്ചക്കറികളുടെ ലഭ്യതയനുസരിച്ച് സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ പച്ചക്കറികൾതന്നെ പാകംചെയ്ത് നൽകിവരുന്നു. അങ്ങാടി പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകർക്കുള്ള അവാർഡ് ഈ സ്കൂളിലെ അമൃതബാബു, ജഗത്ത് കൃഷ്ണൻ എന്നിവർക്കു ലഭിച്ചു. കർഷകദിനത്തിൽ കുട്ടിക്കർഷകരെയും വരവൂർ വാർഡിലെ കർഷകരെയും തൊപ്പിപ്പാള നൽകി ആദരിച്ചു.