മുൻകരുതൽ

അമ്മ പറഞ്ഞു
കൈ കഴുകീടുക
അച്ഛൻ പറഞ്ഞു
നീ മാസ്‍ക്ക് വയ്‍ക്കു
ചേട്ടൻ ഇടയ്‍ക്കിടെ
വെള്ളം കുടിയ്‍ക്കുന്നു
ചേച്ചി കളിയ്‍ക്കാൻ
വരുന്നുമില്ല
അപ്പൊഴെൻ മുത്തശ്ശി
എന്നെപ്പിടിച്ചിട്ടു
മെല്ലെയെൻ ചാരെ
വന്നിരുന്നു
ഇങ്ങനെയൊക്കെ
നാം ചെയ്യണം ഉണ്ണി
ഇല്ലെങ്കിൽ നമ്മളും
മരിച്ചു പോകും
നമ്മുക്ക് അകത്തുപോയ്
ഒളിച്ചിരിക്കാം
കൊറോണ നാണിച്ചു
തോറ്റു പോകും

വൈഷ്‍ണവ് സുറോഷ്
1 A ഗവ.യു.പി.എസ് മുടപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത