ഗവ. യു. പി. എസ്. മാടമൺ/പ്രവർത്തനങ്ങൾ
- 1.സർഗോത്സവം - കുട്ടികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി സ്കൂൾതലത്തിൽ സംഘടിപ്പിക്കുന്ന കലാപരിപാടികൾ . ഇവിടെ ക്ലിക്ക് ചെയുക
- 2.കോർണർ പി. ടി. എ -സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളുടെ വീടിനു സമീപത്തുള്ള വിവിധപ്രദേശങ്ങളിൽ വെച്ച് പി .ടി എ ചേരുന്നു.
- 3.ഇക്കോക്ലബ് - ആവാസവ്യവസ്ഥയുടെ സംരക്ഷണം മാലിന്യസംസ്കരണത്തിലൂടെ എന്ന ആശയത്തെ മുൻനിർത്തി കുട്ടിയ്‌ക്കൊരു വാഴാപദ്ധതിയിലൂടെ നാടൻവാഴകളുടെ സംരക്ഷണം ഒപ്പം വീടുകളിലെയും സ്കൂളിലേയും മാലിന്യസംസ്കരണം.വീഡിയോ കാണുക
- 4.അമ്മവായന- കുട്ടിയ്ക്കു നൽകുന്ന സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കുട്ടിയും അമ്മയും വായിക്കുകയും കുറിപ്പു തയ്യാറാക്കി പരസ്പരം വിലയിരുത്തുന്നതുമായ പ്രവർത്തനം.
- 5.പഠനോത്സവം-കുട്ടികളുടെ ഒരു വർഷത്തെ പഠന പ്രവർത്തനങ്ങളുടെ,മികവുകളുടെ അവതരണം.
- തിരികെ സ്കൂളിലേക്ക് . വീഡിയോ കാണുക
- 6.വേനൽകളരി - -ഏപ്രിൽ-മാസങ്ങളിലെ ഒരുകൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന അവധിക്കാല പ്രവർത്തന പാക്കേജ് .
- വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയുക
- 7.നൈതികം - ഭരണഘടനയുടെ 70 വാർഷികത്തോടനുബന്ധിച്ചു സ്കൂളിന്റെ ഭരണഘടന തയാറാക്കിയ പ്രവർത്തനം
- 8.പഠനവിനോദയാത്ര - പഠനം വിനോദവും വിജ്ഞാനപ്രദവും ആകുന്നതരത്തിലുള്ള വിനോദയാത്രയുടെ ആസൂത്രണം .
- 9.ഗണിതോത്സവം-ഗണിതം രസകരമായി പഠിക്കുന്നതിനും കുട്ടികളിലെ ഭയം ഇല്ലാതാക്കുന്നതിനും പഞ്ചായത്തു തലത്തിൽ നടത്തിയ ഒരു കൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പാക്കേജ് .
- 10.മക്കൾക്കൊപ്പം- കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന വൈകാരികവും ശാരീരികവുമായ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിൽ, രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പിടിഎ യുടെ സഹകരണത്തോടെ നടത്തുന്ന മക്കൾക്കൊപ്പം പരിപാടി .
- 11.ജൈവവൈവിധ്യ ഉദ്യാനം-സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം വിപുലപ്പെടുത്തി അവയെ പാഠഭാഗവുമായി ബന്ധിപ്പിച്ചു പഠനപ്രക്രിയ രസകരമാക്കുന്ന പ്രവർത്തനം .
- 12.ശാസ്ത്രോത്സവം - കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകമായ പാക്കേജ് .പഠനോപകരണ നിർമാണവും ലഘുപരീക്ഷണങ്ങളും ഉൾപ്പെടുന്നു .സഹിതം പദ്ധതി- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോകുട്ടിയുടെയും വ്യക്തിപരവും ,അക്കാദമികപരവുമായ എല്ലാ വിവരങ്ങളും ശേഖരിക്കുന്ന പരിപാടി .
- 13.സഫലം പദ്ധതി -സ്കൂളിന്റെ 3km ചുറ്റളവിൽ സന്ദർശിച്ചു unaided സ്കൂളിലേക്ക് പോകുന്ന കുട്ടികളെ ബോധവൽക്കരിച്ചു് പൊതുവിദ്യാലയത്തിലേക്കു എത്തിയ്ക്കുന്നു .
- 14.വയോജന കൂട്ടം- സ്കൂൾ പരിസരത്തെ വയോജനങ്ങളെ ക്ഷണിയ്ക്കുകയും അവർ പഠിച്ച കാലഘട്ടത്തിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെയ്ക്കുന്നതിലൂടെ പഴയകാലത്തെ സ്ഥിതിവിശേങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടി .
- 15.പിറന്നാളിനൊരു ചെടിച്ചട്ടി -ഓരോ കുട്ടിയുടേയും അധ്യാപകന്റെയും പിറന്നാളിൽ ഒരു ചെടിച്ചട്ടി എത്തിയ്ക്കുന്നു .അതിൽ പുതിയ ചെടി വെച്ചു പിടിപ്പിച്ചു് ,ചെടി വളർത്തുന്നതിനുള്ള താല്പര്യം ജനിപ്പിയ്ക്കുന്നു .
- 16.ടാലന്റ് ലാബ് -കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന സവിശേഷ കഴിവുകളെ കണ്ടെത്തുന്ന പ്രവർത്തനം .
- 17.Walk with talk- കുട്ടികളോടൊപ്പം നടക്കുകയും അവർ കണ്ടെത്തുന്ന പദങ്ങൾ ,വാചകങ്ങൾ എന്നിവ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുകയും ചെയ്യുന്ന പ്രവർത്തനം.
- 18.അയൽപക്ക പഠനം- അയൽപക്കവീടുകളിലെ കുട്ടികൾ ,ഒരുവീട്ടിൽ ഒത്തുചേർന്നു പരസ്പരം ആശയങ്ങൾ പങ്കുവച്ചു സഹപഠന സാധ്യത പ്രയോജനപ്പെടുത്തുന്നു .
- 19. LSS/USS പരിശീലനം - LSS/USS പരീക്ഷക്കുള്ള കുട്ടികളെ തയാറാക്കുന്ന പ്രവർത്തനം
- 20.അമ്മമടിയിൽ കുഞ്ഞുവായന -1 ,2 ക്ലാസ്സുകളിലെ കുട്ടികൾ അമ്മയുടെ മടിയിൽ ഇരുന്നുകൊണ്ട് അമ്മ കുഞ്ഞു പുസ്തകങ്ങൾ വായിച്ചുകേൾപ്പിക്കുന്ന പ്രവർത്തനം .
- 21.ജന്മദിനപുസ്തകം- കുട്ടികളുടെ ജന്മദിനത്തിൽ ഒരു പുസ്തകം സ്കൂൾ ലൈബ്രറി യിലേക്ക് സംഭാവന ചെയ്യുന്ന പരിപാടി .
- 22.ശ്രദ്ധ -പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി മുൻനിരയിലേക്ക് കൊണ്ടുവരുന്ന പരിപാടി. കായികപരിശീലനം
- 23.ഹലോ ഇംഗ്ലീഷ് -ഗെയിമുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഇംഗ്ലീഷിലുള്ള കുട്ടികളുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തന പാക്കേജ് .
- 24.മലയാള തിളക്കം-മലയാള ഭാഷയിൽ ഉണ്ടാകുന്ന ആശയപരമായ തെറ്റുകൾ ,വാക്യഘടനയിൽ ,വാക്കുളിൽ എന്നിവയിൽ ഉണ്ടാകുന്ന തെറ്റുകൾ തിരുത്തി ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കുട്ടിയെ പ്രാപ്തമാക്കുന്ന പ്രവർത്തനം
- 25.ശ്രദ്ധ - എല്ലാ വിഷയങ്ങളിലേയും അടിസ്ഥാന ശേഷികൾ കുട്ടികളിൽ ഉറപ്പിയ്ക്കുന്നതിനായി ഒരുകൂട്ടം പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന പാക്കേജ് .
- 26.സുരീലി ഹിന്ദി- ഹിന്ദി ഭാഷ നന്നായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കുന്നു .
- 27.യോഗ പരിശീലനം - എല്ലാ വെള്ളിയാഴ്ചകളിലും യോഗാ പരിശീലകൻ രാജൻ സാറിന്റെ നേതൃത്വത്തിൽ യോഗാപരിശീലനം സ്കൂളിൽ നടന്നു .
- 28.അതിജീവനം -വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയുക