പുതുമഴ മണ്ണിൽ പെയ്തിറങ്ങുന്നു... പുതിയൊരു ദിനവും വന്നണയുന്നു... പുതുമണ്ണിൻ മണമെങ്ങും നിറയുന്നു... പൂക്കളിൽ മഴതൻ കുളിരണിയുന്നു... പാടവരമ്പത്ത് മഴ നിറയുന്നു... പുഴകളോ മഴകൊണ്ട് കരകവിയുന്നു... പക്ഷികൾ പറന്നു കൂടേറുന്നു... വെളിച്ചം ഇരുട്ടിനു വഴിമാറുന്നു... അങ്ങകലെ മഴ ഇരച്ചു കയറുന്നു... ഇന്നിവിടെ മഴകാത്ത് ഞാനും നിൽക്കുന്നു...
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത