ലോകം മുഴുവൻ വ്യാപിച്ചൊരു മാരിയെ
ഒരുമയായ് നമുക്ക് നേരിടാം കൂട്ടരേ...
എവിടെ നിന്നോ വന്നയീ വൈറസിനെ
സോപ്പ് കൊണ്ട് നമുക്ക് പറഞ്ഞയക്കാം...
ലോകരാജ്യങ്ങളെ പിടിച്ചുകുലുക്കിയ കോവിഡിനെ
വീട്ടിലിരുന്ന് നമുക്ക് വിരട്ടിയോടിക്കാം...
മരുന്നിനേക്കാൾ നല്ലത് പ്രതിരോധമാണെന്ന്
ലോകത്തിന് നമുക്ക് കാട്ടിടാം കൂട്ടരേ...