ഗവ. യു. പി. എസ്. പാലവിള/കായിക ക്ലബ്ബ്
കുട്ടികളുടെ കായികാരോഗ്യശേഷി സംരക്ഷിക്കുന്നതിനും കുട്ടികളുടെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും ദേശീയ സാംസ്‌കാരിക ബോധമുള്ള പൗരന്മാരാക്കി വളർത്തുന്നതിനും വേണ്ടിയാണ് കായിക ക്ലബ്ബ് രൂപീകരിച്ചത്.
കായിക പരിശീലനത്തിനായി നീക്കി വെച്ചിട്ടുള്ള പീരീഡുകളിൽ ലഘു വ്യായാമം ചെയ്യുന്നതിനുള്ള അവസരം ലഭ്യമാക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നു.
ശരിയായ നടത്തം ഇരിപ്പ് തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളിൽ ബോധവത്കരണം നടത്തുന്നു.
പോഷകാഹാരത്തെ കുറിച്ചും നല്ല ആരോഗ്യ ശീലങ്ങളെക്കുറിച്ചും സംവാദങ്ങൾ നടത്തുന്നു.
ഭൗതിക സാഹചര്യം ലഭ്യമാകുമെങ്കിൽ കായിക പരിശീലനം നൽകുന്നു.
"ഞാൻ ഇന്ന് എന്തു ചെയ്തു" പരിപാടി എല്ലാ ക്ലാസ്സുകളിലും നടപ്പാക്കുന്നു.
(കുട്ടി ചെയ്ത ഒരു നല്ല കാര്യങ്ങളും ചീത്തകാര്യങ്ങൾ ഉണ്ടെങ്കിൽ അതും സ്വയം രേഖപെടുത്തുന്നു.)
ക്ലാസ്സിലെ ഒന്നോ രണ്ടോ കുട്ടികൾക്ക് അവർ ചെയ്ത കാര്യങ്ങൾ പറയുന്നതിന് അവസരം നൽകുന്നു.
ശരിയും തെറ്റും അവർക്ക് തന്നെ വിശകലനം ചെയ്യാൻ അവസരങ്ങൾ നൽകുന്നു.