മഹാമാരി
ഉലകത്തെ തകർത്തീടാൻ വന്നു
കൊറോണയെന്ന മഹാമാരി
ഒത്തൊരുമിച്ചു നേരിടാം നമുക്ക്
കൊറോണയാം മഹാവ്യാധിയെ
കൈകൾ നന്നായി കഴുകീടാം
മാസ്കുകൾ ധരിച്ചീടാം
യാത്രകൾ ഒഴിവാക്കീടാം
നിശ്ചിത അകലം പാലിച്ചീടാം
സർക്കാരിന് നിർദേശങ്ങളെ
ഒന്നൊഴിയാതെ പാലിച്ചിടേണം
എങ്കിലോ നേരിടാം കൊറോണയെ
സംരക്ഷിച്ചീടാം ജീവനെ
ഒരുമയോടെ നിന്നീടാം
ഒരുമയോടെ തകർത്തീടാം
കൊറോണയാം മഹാമാരിയെ
വേണം നമുക്ക് ജാഗ്രത, വേണ്ട ഭയം...