ഗവ. യു.പി. എസ്. പൂഴിക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ
ഇംഗ്ലീഷ് അധിക പഠനം
ഇംഗ്ലീഷ് പരിജ്ഞാനം കുട്ടികളിൽ വർധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു പ്രവർത്തനം സ്കൂളിൽ നടത്തുന്നത്. ഇതിലൂടെ ഇംഗ്ലീഷ് ഭാഷയോടുള്ള കുട്ടികൾക്കുള്ള അകലം കുറയ്ക്കുന്നതിനും ഇംഗ്ലീഷ് ഭാഷയിലുള്ള പരിപോഷണവു൦സാധിക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും പ്രത്യേകം പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു. ഇംഗ്ലീഷ് അധിക പഠനത്തിൽ കവിതകളും കടങ്കഥകളും പ്രശ്നോത്തരി കളും നാടകവും കഥയും എല്ലാം തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു.
എൽ എസ് എസ് യു എസ് എസ് പരിശീലനം
എൽ എസ് എസ് യു എസ് എസ് പരീക്ഷയ്ക്ക് കുട്ടികളെ മാർക്കിൻറെ അടിസ്ഥാനത്തിൽ പരീക്ഷ പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നു ഓരോ പാഠത്തിൽ നിന്നും പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നു അതുപോലെതന്നെ മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ ചെയ്യിക്കുന്നു പരീക്ഷ രീതികൾ പരിചയപ്പെടുത്തുന്നു പരീക്ഷയ്ക്ക് കുട്ടികളെ സജ്ജരാക്കുന്നു.
ഹിന്ദി പഠനം
ഒന്നുമുതൽ ഏഴുവരെ ഹിന്ദി ഭാഷ പരിശീലനം ലഭിച്ച അധ്യാപകരാണ് ഹിന്ദി ഭാഷ പരിപോഷണം നടത്തുന്നത്.സ്കൂളിലെ എല്ലാ ക്ലാസുകളിലും ഹിന്ദി പഠനം നടന്നു വരുന്നു .ഹിന്ദി ഭാഷ പരിപോഷണത്തിന് ആവശ്യമായ എല്ലാ പിന്തുണകളും അദ്ധ്യാപകർ കുട്ടികൾക്ക് നൽകുന്നു.
ബാലസഭ
കുട്ടികളുടെ സർഗവാസനകൾ ഉണർത്തുന്നതിന് വേണ്ടി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് തലത്തിൽ നടത്തപ്പെടുന്നതാണ് ബാലസഭ എല്ലാ വെള്ളിയാഴ്ചയും അവസാന മണിക്കൂറിൽ ആണ് ഈ പ്രവർത്തനം നടത്തുന്നത്. ബാലസഭ നിയന്ത്രണം ചെയ്യുന്നത് കുട്ടികൾ തന്നെയാണ് അധ്യക്ഷ സ്വാഗതം നന്ദി എന്നിവയെല്ലാം തന്നെ കുട്ടികൾ തന്നെയാണ് ചെയ്യുന്നത് നാടകം നാടൻ പാട്ടുകൾ കഥാകഥനം കടങ്കഥ ചൊല്ല് പഴഞ്ചൊല്ലുകൾ എന്നിങ്ങനെ പല രീതിയിലുള്ള കലാപരിപാടികളാണ് കുട്ടികൾ വാല് സഭയിൽ അവതരിപ്പിക്കുന്നത് ഹിന്ദി മലയാളം ഇംഗ്ലീഷ് എല്ലാ ഭാഷകളും ഉൾപ്പെടുത്തിയാണ് ബാലസഭ അവതരിപ്പിക്കപ്പെടുന്നത്.
പ്രീ പ്രൈമറി മേള
എൽകെജി യിലെയും യുകെജി യിലും ഉള്ള കുഞ്ഞുമക്കൾ അവരുടെ സർഗവാസനകൾ പ്രകടിപ്പിക്കുന്ന വേദിയാണ് പ്രീപ്രൈമറി മേള. കുട്ടികളുടെ കവിത നൃത്തം കഥാകഥനം എന്നീ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഇതിനുവേണ്ടിയുള്ള പരിശീലനങ്ങളും സഹായങ്ങളും അധ്യാപകർ ചെയ്യാറുണ്ട്. പ്രീ പ്രൈമറി മെയിൽ എല്ലാ കുട്ടികൾക്കും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ നൽകാറുണ്ട്.
കമ്പ്യൂട്ടർ പരിശീലനം
എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു .എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടറിൽ പ്രാക്ടിക്കൽ ആയിട്ടുള്ള പരിശീലനം നൽകുന്നുണ്ട്. ഉബഡു വിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നു. കുട്ടികൾക്ക് സ്വയം ചെയ്യുന്നതിനുള്ള സാഹചര്യങ്ങളും ഒരുക്കുന്നു.
സ്കൂൾ ലൈബ്രറി
എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വായിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വായന പുസ്തകം സ്കൂളിൽ ലഭ്യമാണ് സ്കൂൾ ലൈബ്രറിക്ക് പുറമേ ക്ലാസ് തരത്തിലും കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു .ഇതുകൂടാതെ അമ്മ വായനയ്ക്കും സൗകര്യങ്ങൾ ഒരുക്കുന്നു. പുസ്തകം വായിക്കുവാൻ താല്പര്യമുള്ള എല്ലാവർക്കും പുസ്തകങ്ങൾ നൽകുന്നു കൂടാതെ കുട്ടികളുടെ വീടിനടുത്തുള്ള ഓട്ടോ സ്റ്റാൻഡുകളിലും ബസ് സ്റ്റോപ്പുകളിലും എല്ലാം തന്നെ പുസ്തക വായനക്ക് സാഹചര്യങ്ങൾ ഒരുക്കുന്നു .ഇതിലൂടെ പുസ്തക വായന വളർത്തുവാൻ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ സാഹചര്യങ്ങൾ ഒരുക്കുന്നതിനു സ്കൂൾ ലൈബ്രറിക്ക് സാധിക്കുന്നു.