പാലക്കാട് ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് ആലത്തൂർ. ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴയുടെ കരയിലാണ് ആലത്തൂർ പട്ടണം.  ആലത്തൂർ താലൂക്കിന്റെ തലസ്ഥാനമാണ് ആലത്തൂർ പട്ടണം. പാലക്കാട്  ജില്ലയുടെ തെക്കുപടിഞ്ഞാറേ അറ്റത്തായി ആണ് ആലത്തൂർ താലൂക്ക് സ്ഥിതിചെയ്യുന്നത്. കൃഷിയിൽ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയാണ് ഇവിടെയുള്ളത് .