ഹേയ് പ്രകൃതി

ഹേയ് പ്രകൃതി അന്നു നിന്നെ കാണുമ്പോൾ
 നീ എത്ര സുന്ദരി
കാടും മേടും മരങ്ങളും
പുൽത്തകിടികൾ നിറഞ്ഞ കുന്നുകളും
കളകളാരവത്തോടെ തത്തിക്കളിക്കും കാട്ടുചോലയും
നിൻ മടിത്തട്ടിൽ ഉറങ്ങിയ ഞാൻ
ഇന്നു കണ്ട കാഴ്ച എത്ര ഭയാനകം
എവിടെ തിരിഞ്ഞാലും കോൺക്രീറ്റ് കെട്ടിടങ്ങൾ
ചീറിപായും വാഹനങ്ങൾ
ഹാ കഷ്ടം !
ഒരിറ്റു ശുദ്ധ വായുവിനായി ഞാൻ
അലഞ്ഞു നടന്നു
വീണ്ടും എന്നു വരും ആ നല്ല കാലം
പ്രകൃതി നീ അണിഞ്ഞൊരുങ്ങി
സുന്ദരിയായി നിൽക്കുന്ന ആ കാഴ്ച

അഭിനവ് ജി
6 A ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത