വീട്ടിലടങ്ങി ഒതുങ്ങി ഇരിക്കൂ
ഇപ്പോൾ ആവശ്യം ഇത്ര മാത്രം
അതി സമ്പർക്കം പാടില്ലി നിമേൽ
ഒരു കൈ അകലം കാക്കേണം
അങ്ങാടിയിലേക്കാണോ പോക്ക്
മാസ്ക് ധരിച്ചേ പോകാവൂ
വ്യക്തി ശുചിത്വം ഭവന ശുചിത്വം
കാക്കണം ഇനി മേൽ ആരോഗ്യം
നിയമം നന്നായ് കാത്തിടേണം
നാടിൻ നന്മയെ കരുതീ നാം
വസൂരി കൊണ്ടും പ്ലേഗിനാലും
സുനാമി ,ഓഖി ,പ്രളയങ്ങ ൾ
ഭയമില്ലാതെ നാമന്നും
ഒറ്റക്കെട്ടായി നിന്നില്ലേ
കോവിഡ് വൈറസ് തോറ്റോടാനായി
ഒറ്റക്കെട്ടായി വീട്ടിലിരിക്കാം
നാടിൻ നന്മയെ കരുതിയിരിക്കാം
ജാഗ്രതയോടെ നമുക്കെ ല്ലാർക്കും .