എട്ട്‌ ക്ലാസ് മുറികളോടു കൂടിയ പുതിയ ഇരുനില കെട്ടിടം . നൂറു വർഷങ്ങൾ പിന്നിട്ട സ്കൂൾ ഹാൾ.കമ്പ്യൂട്ടർ ലാബ്,അടുക്കള,ശുചിമുറികൾ,വാൻ ഷെഡ്,കെ .ജി. എ ചാരിറ്റബിൾ ട്രസ്റ്റ് കൊച്ചി നൽകിയ സ്കൂൾ ബസും, സീസോ,ഊഞ്ഞാൽ ,സ്ലൈഡ് തുടങ്ങിയ കളി ഉപകരണങ്ങളും ഉൾപ്പെടെ മെച്ചപ്പെട്ട ഭൗതീക സാഹചര്യങ്ങൾ ഇന്ന് സ്കൂളിനുണ്ട് . 2020 ഒക്ടോബർ 12 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് ബഹു മുഖ്യ മന്ത്രി ശ്രീ .പിണറായി വിജയൻ നടത്തിയ ഹൈടെക് സ്കൂൾ -ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം കാണുവാനുള്ള ക്രമീകരണങ്ങൾ സ്കൂളിൽ സജ്ജീകരിച്ചു .എസ് .എം .സി ചെയർപേഴ്സൺ ശ്രീമതി .ഗീത പി. ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി രശ്മി സി നായർ ( ടീച്ചർ-ഇൻ -ചാർജ്) സ്വാഗതം ആശംസിച്ചു. ബഹു .വാർഡ് മെമ്പർ ശ്രീമതി ജോളി വർഗീസ് സ്കൂൾ തല പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം നിർവ്വഹിച്ചു .വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച എല്ലാ കുട്ടികളും രക്ഷിതാക്കളും തത്സമയ പ്രഖ്യാപനം ടി വി യിൽ കൂടി കാണുകയും ഫോട്ടോകൾ പങ്കുവയ്ക്കുകയും ചെയ്തു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം