2012 -2013 അധ്യയന വർഷം മുതൽ തുടച്ചയായി ലഭിക്കുന്ന പ്രൈമറി സ്കോളർഷിപ്പുകൾ മുകളടിയുടെ അക്കാദമിക മികവിന് ഉത്തമ ഉദാഹരണമാണ്. വിവിധ വർഷങ്ങളിൽ വിദ്യാർഥികൾക്ക് ലഭിച്ചിട്ടുള്ള ഇൻസ്‌പർ അവാർഡുകൾ ,ന്യൂമാത്‍സ് ജില്ലാതല പങ്കാളിത്തം,പൂർവ വിദ്യാർഥികൾക്ക് ലഭിക്കുന്ന ഉന്നതപഠന മേഖലയിലെ മികച്ച വിജയങ്ങൾ,ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ തുടങ്ങിയവ പാഠ്യമേഖലയിലെ വിജയങ്ങൾ ആണെങ്കിൽ പാഠ്യേതരമേഖലയിലും കുട്ടികൾ മികവ് പ്രദർശിപ്പിക്കുന്നു . പ്രവർത്തി പരിചമേളകളിൽ വർഷാവർഷങ്ങളിലെ വിജയങ്ങൾ,യു പി തലത്തിൽ ഉപജില്ലയിൽ ലഭിച്ച ഉന്നത സ്‌ഥാനം ,യുവജനോത്സവത്തിലെ വിജയങ്ങൾ,വിവിധ സംഘടനകൾനടത്തുന്ന കലാമത്സരങ്ങളിലെ വിജയങ്ങൾ എന്നിവ ഓരോ കുട്ടിയിലും ഒളിച്ചിരുന്ന സർഗ്ഗവാസനകളേയും പഠനമികവുകളേയും പരിപോഷിപ്പിച്ചതുകൊണ്ട് നേടിയവയാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം