അദ്ധ്യയന വർഷം 2021-22

പ്രാഥമികവിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കപ്പെട്ട സംസ്ഥാനത്ത് വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കാൻ ഈ അദ്ധ്യയനവർഷത്തിലും Kite Victors ചാനലിന്റെ നേത്യത്വത്തിൽ “First Bell 2.0” Online Digital Class എന്ന പേരിലാണ് ആരംഭിച്ചത്.

  • 2021-22 അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 1 ചൊവ്വാഴ്ച്ച ‍ രാവിലെ 8.00മണിക്ക് ബഹു.കേരള മുഖ്യമന്ത്രി ഡിജിറ്റലായി നിർവഹിച്ചു.
  • 2021-22 അദ്ധ്യയനവർഷത്തിലെ സ്കൂൾതല പ്രവേശനോത്സവം രാവിലെ 10 മണിക്ക് google meet ലൂടെ നടന്നു.സ്കൂൾതലത്തിൽ പ്രവേശനോത്സവം google meet ലൂടെ ആദ്യമായിട്ടാണ് നടത്തിയത്.ഈ സംരംഭം കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഒരുപോലെ ഹ്യദ്യമായ അനുഭവമായിരുന്നു.

ഈ അദ്ധ്യയനവർഷത്തിൽ ജൂൺ - ഒക്ടോബർ വരെ എല്ലാ ദിനാചരണങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് നടത്തിയത്.നവംബറിൽ സ്കൂൾ തുറന്നത് മുതൽ ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് സ്കൂളിലാണ് നടത്തിയത്.

കുട്ടികൾക്ക് ‍ ഇംഗ്ലീഷ് ഭാക്ഷ അനായസേന സംസാരിക്കാനും ,വായിക്കാനും വേണ്ടി ഈ അദ്ധ്യയനവർഷത്തിൽ മികവു പ്രവർത്തനം " Flying Birds –Skill up English- An English Embellishment Program" എന്ന പേരിൽ നടത്തുവാൻ തീരുമാനിച്ചു.

ഈ അദ്ധ്യയന വർഷത്തിൽ നടത്തിയ എല്ലാ ദിനാചരണ പ്രവർത്തനങ്ങളിലും കുട്ടികളുടേയും രക്ഷിതാക്കളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

"https://schoolwiki.in/index.php?title=ഗവ._യു.പി.എസ്._ചുമത്ര/2021-2022&oldid=1725654" എന്ന താളിൽനിന്ന് ശേഖരിച്ചത്