കൊറോണയാം ഭീകരൻ ആഞ്ഞടിച്ചു മഹാമാരിയായ് ചെറുത്തു നിൽക്കുവാൻ വന്നിടൂ ഒരൊറ്റക്കെട്ടായ് നേരിടാം....... മരണമിന്നൂ നേർക്കുനേർ വരുന്ന നേരമെങ്കില്ലും ഭീതിയോടെ നോക്കിടാതെ ശക്തമായ് പൊരുതിടാം..... തിരകൾ പൊങ്ങും കടലുപോൽ സുശക്തമായ് കൊറോണതൻ കണ്ണികൾ തകർത്തിടാം... നാളെയൊന്നു പുഞ്ചിരിക്കാൻ ഇന്നു മുഖം മൂടിടാം കൈകൾ കോർത്തുല്ലസിക്കാൻ ഇന്നു കൈകൾ കഴുകിടാം.... ഭയന്നിടില്ല നാം... ചെറുത്തു നിന്നിടും.... കൊറോണ എന്ന മാരിയെ തുടച്ചു നീക്കുവാൻ...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത