പൂട്ട് വീണ നിരത്തുകൾ
കൂട്ടമില്ലാ നാടുകൾ
മാനവ രാശി തൻ ജീവിത രേഖയിൽ
വീണുറച്ചൊരാ മുൾക്കിരീടം
ചെറിയവനാണെങ്കിലും ഒന്ന് തൊട്ടാൽ
ഏതു വലിയവനെയും വീഴ്ത്തുമവൻ
ദൂരത്തിരിക്കാം പ്രിയമുള്ളവർക്കായി
കൂട്ടായിരിക്കാം കണ്ണി മുറിക്കാം
ജോലിത്തിരക്കിൽ കാണാതെ പോയ
വീടിൻ മൂലകൾ തേടാം
വീട്ടിലിരിക്കാം ഇമ്പം നിറക്കാം
വീട്ടിലെ കൂട്ടിൽ പൂട്ടിയിരിക്കാം
നാളെ കിളികളെ പോലെ പാറിപ്പറക്കാൻ
നാടിനു വേണ്ടി പ്രാർത്ഥന നാളങ്ങൾ തെളിച്ചു നൽകാം