ഗവ. യു.പി.എസ്.കഴുനാട്/അക്ഷരവൃക്ഷം/ആത്മകഥ/രോഗപ്രതിരോധം/കൊറോണയെന്ന വിരുതൻ

കൊറോണയെന്ന വിരുതൻ

ആറടി ഉള്ളവൻ ആരെയും കൂസാതെ
ആറും പുഴയും അളന്നു വിറ്റു
കാട്ടിലും മേട്ടിലും കാണും മരമെല്ലാം
കോടാലി കൊണ്ടവൻ വെട്ടി വീഴ്‌ത്തി
പച്ചപ്പനന്തത്ത കുഞ്ഞൻ മരംകൊത്തി
കൂടില്ല നാടിനെ വിട്ടകന്നു
വെരുകും പെരുമ്പാമ്പു വവ്വാലു -
മിങ്ങനെ ആറടിക്കാരന്റെ തീറ്റയായി
സൗധങ്ങളെല്ലാം പണികഴിപ്പിച്ചവൻ
ഭൂമിയിൽ രാജയായ് വാഴും കാലം
ചൈന ദേശം വുഹാൻ പട്ടണം തന്നിലും
കൊറോണ എന്നൊരു വ്യാധി വന്നേ ...
ദേശം കടന്നവൻ ലോകം മുഴുവനും
ഭീതിയും മരണവും താണ്ഡവമായ്
നഗ്നനേത്രം കൊണ്ട് കാണുവാൻ ആവില്ല
കുഞ്ഞൻ കൊറോണയെ മാനുഷന്
വമ്പനാം കൊമ്പനെ വീഴ്‌ത്തിയ മാനുഷൻ
കുഞ്ഞൻ കോറോണയ്ക്ക് കീഴടക്കി
പ്രകൃതിയെ കൊല്ലുവാൻ വെമ്പി നിൽക്കുന്നേരം
അമ്മയാം ഭൂമിടെ കാളി രൂപം
നിർത്തുവിൻ നിർത്തുവിൻ മാനുഷാ നിന്നുടെ
തലപോയ തെങ്ങിൻ അഹന്തയെല്ലാം
പോന്നു മാതാവേ പൊറുക്കുമാറാകണം
വ്യാധികൾ മാറ്റണേ മൂലതായേ
 

അഭിജിത് എസ്
6 A ജി യു പി എസ് കഴുനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത