ണിം.. ണിം... ബെല്ലടിച്ചു,
ആരാ ചങ്ങാതി?
ഞാനാ ചങ്ങാതി
എന്നാ ?എന്തുണ്ട്?
ഒന്നും പറയേണ്ട
ആകെ കുഴപ്പമായി
ഓടടാ ഓട്ടം ഞാൻ ഓടി
പിടിയെടാ പിടുത്തം
അവർ പിടിച്ചു
പിടിച്ച് പിടിവിട്ടില്ല
എന്തൊരു പിടിവാശി
ഞാനോ ഒട്ടും കുറച്ചില്ല
'കരുതൽ' ചേട്ടനെ താഴെയിറക്കി.
ജാഗ്രത കുട്ടനെ കെട്ടിപ്പിടിച്ചു.
പറയൂ ചങ്ങാതി,
ആരാ?
ഇവൻ ആരാ?
ഞങ്ങൾ അവസാനം ഒറ്റക്കെട്ടായി അവനെ തുരത്താൻ ലക്ഷ്യമിട്ടു.
എല്ലാരും പറയുന്നു
ആ വില്ലൻ റെ പേര്,
'കൊറോണ' എന്നാണെന്ന്..