Covid 19.

കോവിഡ് 19 അഥവാ കൊറോണ വൈറസ് എന്ന് പറയുന്നത് ഒരു virul disease ആണ്. 2019 December-ൽ China-യിലെ Wuhan എന്ന നഗരത്തിൽ നിന്നാണ് ഈ രോഗം പൊട്ടിപ്പുറപെട്ടത്. 3 മാസം കൊണ്ടാണ് ഈ രോഗം ലോകത്താകമാനം പടർന്നുപിടിച്ചത്. 5,6 ദിവസം മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കാണാം.
പനി,ചുമ,തൊണ്ടവേദന,തലവേദന,മൂക്കൊലിപ് എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇതുവരെ ഈ അസുഖത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ രോഗം വരാതിരിക്കാൻ government- ന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക. പരമാവധി വീട്ടിലിരിക്കുക, പുറത്തിറങ്ങിയാലും മറ്റുള്ളവരുമായി നിശ്ചിത അകലം പാലിക്കുക, കണ്ണ്, മുക്ക്,വായ എന്നിവിടങ്ങളിലായി കൈകൾകൊണ്ട് തൊടാതിരിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക. അസുഖം ബാധിച്ചതായി തോന്നുകയാണെങ്കിൽ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക. ശ്വാസകോശ രോഗമുള്ളവർ, ഹൃദ്രോഗികൾ, പ്രമേഹരോഗികൾ എന്നിവർക്കും 10 വയസ്സിനു താഴെയുള്ള കുട്ടികൾക്കും 60 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും ഈ രോഗം പകരുവാനുള്ള സാധ്യതകൾ ഏറെയാണ്. ഏകദേശം 215 രാജ്യങ്ങളിലായി 32 ലക്ഷം ജനങ്ങളെ ഈ രോഗം ബാധിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തിമുപ്പതിനായിരത്തിൽപ്പരം ആളുകൾ ഇതിനോടകം മരണമടഞ്ഞു.
തുടക്കംമുതൽ തന്നെ ഭാരത സർക്കാരിൻറെയും കേരള സർക്കാരിൻറെയും അവസരോചിതമായ ആരോഗ്യരക്ഷ പ്രവർത്തനങ്ങൾ മൂലം ഈ മഹമാരിയുടെ സാമൂഹിക വ്യാപനം ഒരു പരിധിവരെ തടയാനും തന്മൂലം മരണനിരക്ക് കുറയ്ക്കുവാനും സാധിച്ചു.

സൂരജ് സുധീർ
9 B ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്ക്കൂൾ അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം